ഉത്തർപ്രദേശിൽ സ്കൂളിന്റെ വിജയത്തിനായി രണ്ടാം ക്ലാസുകാരനെ ബലിനല്‍കി. ഉത്തർപ്രദേശിലെ ഹത്രാസിലാണ് നാടിനെ നടുക്കിയ സംഭവമുണ്ടായത്.സ്കൂളിന്റെ ഡയറക്ടർ അടക്കം അഞ്ച് ജീവനക്കാർ സംഭവവുമായി ബന്ധപ്പെട്ട് അറസ്റ്റിലായി.സ്കൂളിന്റെ ഹോസ്റ്റലില്‍വെച്ച് കുട്ടിയെ കൊലപ്പെടുത്തുകയായിരുന്നു. ഡി.എല്‍ പബ്ലിക് സ്കൂളിലെ വിദ്യാർഥിയാണ് കൊല്ലപ്പെട്ടത്.
സ്കൂളിന്റെ ഡയറക്ടർ അയാളുടെ പിതാവ്, മൂന്ന് അധ്യാപകർ എന്നിവരാണ് അറസ്റ്റിലായത്. ഡയറക്ടറുടെ പിതാവ് ദിനേഷ് ബാഗലാണ് ദുർമന്ത്രവാദം നടത്തിയത്.
സ്കൂളിനടുത്തെ കുഴല്‍ക്കിണറിലിട്ട് കുട്ടിയെ കൊല്ലാനായിരുന്നു ഇവരുടെ പദ്ധതി. എന്നാല്‍ ഹോസ്റ്റലില്‍ നിന്നും കുട്ടിയെ കൊണ്ടു പോകുന്നതിനിടെ കുട്ടിനിലവിളിച്ചതോടെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തുകയായിരുന്നു.പോലീസ് അന്വേഷണത്തിനിടെയാണ് പ്രദേശത്ത് ദുർമന്ത്രവാദം നടത്തിയതിന്റെ തെളിവുകള്‍ അന്വേഷണസംഘത്തിന് ലഭിച്ചത് . സെപ്തംബർ ആറിന് മറ്റൊരു കുട്ടിയെ കൂടി ബലിനല്‍കാൻ ഇയാള്‍ ശ്രമം നടത്തിയതായും പോലീസിന് വിവരം ലഭിച്ചു . തിങ്കളാഴ്ച രാവിലെ മകൻ കുഴഞ്ഞുവീണുവെന്ന് അറിയിച്ച് ഫോണ്‍ വന്നുവെന്ന് കുട്ടിയുടെ പിതാവ് കൃഷൻ കുശ്‍വാഹ പറഞ്ഞു. സ്കൂളിലെത്തിയപ്പോള്‍ ഡയറക്ടർ മകനെ ആശുപത്രിയിലേക്ക് കൊണ്ടുപോയെന്നും പിന്നീട് കുട്ടിയുടെ മൃതദേഹമാണ് കാണാൻ കഴിഞ്ഞതെന്നും പിതാവ് പറഞ്ഞു.ബാലന്റെ കൊലപാതകം രാജ്യത്ത് ഞെട്ടൽ ഉണ്ടാക്കിയിരിക്കുകയാണ്.