ദുബൈ, അബൂദാബി വിമാനത്താവളങ്ങൾക്കു നേരെ ആക്രമണം; ഒരു മരണം, 11 പേര്‍ക്ക് പരിക്ക്

ദുബൈ: ദുബൈ, അബൂദാബി വിമാനത്താവളങ്ങള്‍ക്ക് നേരെയുണ്ടായ ആക്രമണത്തില്‍ ഒരു മരണം. 11 പേർക്ക് പരിക്കേറ്റു.

അബൂദാബി വിമാനത്താവളത്തിന് നേരയുണ്ടായ ഡ്രോണ്‍ ആക്രമണത്തിലാണ് ഒരാള്‍ കൊല്ലപ്പെട്ടത്. ഏഴുപേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. ദുബൈ വിമാനത്താവളത്തിലെ പാസഞ്ചര്‍ ടെര്‍മിനലിന് സമീപമാണ് ആക്രമണം നടന്നത്. ഇവിടെ നാലുപേര്‍ക്കാണ് പരിക്കേറ്റത്.

ദുബൈയിലെ ആഡംബര ഹോട്ടലായ ബുർജുല്‍ അറബിന് നേരെയും ജബല്‍അലി പോർട്ടിന് നേരെയും ഡ്രോണ്‍ ആക്രമണമുണ്ടായി. ഡ്രോണ്‍ തകർത്തെങ്കിലും അവശിഷ്ടങ്ങള്‍ വീണാണ് തീപിടിത്തമുണ്ടായത്.

ബഹ്‌റൈൻ അന്താരാഷ്ട്ര വിമാനത്താവളം ലക്ഷ്യമിട്ടും ഡ്രോണ്‍ ആക്രമണമുണ്ടായി. നാശനഷ്ടങ്ങള്‍ ഉണ്ടായി. വിമാനത്താവളം സുരക്ഷിതമാക്കാൻ വേണ്ടി നടപടികള്‍ സ്വീകരിക്കുന്നതായും അധികൃതർ അറിയിച്ചു.

Vartha Malayalam News - local news, national news and international news.