വിഷു ദിനത്തിലും കേരളത്തിലെ സ്വർണവിലയിൽ വന്‍ വർധനവ്.

വിഷു ദിനത്തിലും കേരളത്തിലെ സ്വർണവിലയിൽ വന്‍ വർധനവ്. 22 കാരറ്റ് സ്വർണത്തിന് ഗ്രാമിന് 130 രൂപ കൂടിയതോടെ സ്വർണത്തിൻ്റെ വില 14240 ആയി ഉയർന്നു. ഇതോടെ ഒരു പവൻ സ്വർണത്തിന്റെ ഇന്നത്തെ വില 113920 രുപയാണ്. ഇന്നലെത്തെ സ്വർണനിരക്കുമായി താരതമ്യം ചെയ്താൽ പവന്റെ വിലയില്‍ 1040 രൂപയുടെ വർധനവാണ് ഇന്ന് ഉണ്ടായിരിക്കുന്നത്.18 കാരറ്റ് സ്വർണം ഗ്രാമിന് 105 രൂപയുടെ വർധനവോടെ 11700ലേക്ക് എത്തി. നിലവിൽ പവന്റെ വില്‍പ്പന വില 93600രൂപയാണ്.

അതേസമയം 14 കാരറ്റ് സ്വർണത്തിന്റെ ഗ്രാം വില 9110ആയും പവൻ വില 72880ആയും ഉയർന്നു. ഗ്രാമിന് 5875ലും പവന് 47000ലുമാണ് 9 കാരറ്റ് സ്വർണത്തിന്റെ വില്‍പ്പന. എന്നാൽ വെള്ളിയുടെ വിലയിൽ നിലവിൽ മാറ്റമൊന്നുമില്ല. ഗ്രാമിന് 270ഉം 10 ഗ്രാമിന് 2700ഉം ആയി തുടരുന്നു.ഈ വർഷം ജനുവരി 29ന് രേഖപ്പെടുത്തിയ റെക്കോർഡ് നിരക്കായ 22 കാരറ്റ് ഗ്രാമിന് 16395 (പവന് 131160) എന്നതുമായി താരതമ്യം ചെയ്യുമ്പോള്‍ ഇപ്പോഴത്തെ വില കുറവാണെങ്കിലും കഴിഞ്ഞ ഏതാനും ദിവസങ്ങളിലായി ഉയർച്ചയുടെ പ്രവണതയാണ് കാണിക്കുന്നത്. ഏപ്രിൽ മാസത്തിലെ ഏറ്റവും ഉയർന്ന നിരക്കാണിത്.

Vartha Malayalam News - local news, national news and international news.