വെറും 'മണ്ണ്' വിറ്റ് യുവാവ് ഒരു ദിവസം സമ്പാദിക്കുന്നത് 2,200 രൂപ !

വെറും മണ്ണ് വിറ്റ് ഒരാള്‍ക്ക് ഒരു ദിവസം 2,000 രൂപയില്‍ കൂടുതല്‍ സമ്പാദിക്കാന്‍ കഴിയുമെന്ന് പറഞ്ഞാല്‍ അത് വിശ്വസിക്കാന്‍ കുറച്ചു പ്രയാസമായിരിക്കുമല്ലെ.

എന്നാല്‍ ഡല്‍ഹിയില്‍ നിന്നുള്ള ഒരു യുവാവ് ഇത് സാധ്യമാക്കിയിരിക്കുകയാണ്. സോഷ്യല്‍ മീഡിയയില്‍ വൈറലായ ഒരു വീഡിയോയിൽ നിന്നാണ് ഇദ്ദേഹത്തിന്റെ കൗതുകകരമായ ഈ ബിസിനസ് ഐഡിയ വെളിപ്പെടുന്നത്.

ഒരു വിജനമായ സ്ഥലത്തുനിന്നും മണ്ണ് ശേഖരിക്കുന്ന യുവാവിനെ നിങ്ങൾക്ക് വീഡിയോയില്‍ കാണാം. ഒരു സ്യൂട്ട്‌കേസ് നിറയെ മണ്ണ് ശേഖരിച്ചതിനുശേഷം അദ്ദേഹം അത് പൊടിച്ചെടുക്കുന്നു. യഥാര്‍ത്ഥത്തില്‍ ഇത് സാധാരണ മണ്ണല്ല, മറിച്ച്‌ 'മുള്‍ട്ടാണി മിട്ടി' (Multani Mitti) ആണ്. ഈ പൊടിച്ച മണ്ണിലേക്ക് മഞ്ഞളും ഭക്ഷണങ്ങളില്‍ ഉപയോഗിക്കുന്ന നിറങ്ങളും (Food colour) ചേര്‍ത്താണ് അദ്ദേഹം 'ഓര്‍ഗാനിക് ഹോളിക്കളര്‍' (organic holycolour) നിര്‍മ്മിക്കുന്നത്.

തുടര്‍ന്ന്, ആകര്‍ഷകമായ പാക്കറ്റുകളിലാക്കി ഡല്‍ഹിയിലെ കനോട്ട് പ്ലേസില്‍ വെച്ച്‌ ഇത് വില്‍പ്പന നടത്തുന്നു. ചര്‍മ്മത്തിന് ഒട്ടും ദോഷകരമല്ലാത്ത പ്രകൃതിദത്ത നിറങ്ങള്‍ എന്ന നിലയില്‍ ആളുകള്‍ ഇത് താല്പര്യത്തോടെ വാങ്ങുന്നുമുണ്ട്. ദിവസാവസാനം 2,200 രൂപ അടുത്ത് ലാഭമുണ്ടാക്കാന്‍ അദ്ദേഹത്തിന് സാധിക്കുന്നു. ന്യൂസ്' എന്ന ഇന്‍സ്റ്റാഗ്രാം പേജായ ' ഗ്രാവിഡ് ന്യൂസ് ' ൽ പങ്കുവെച്ച ഈ വീഡിയോ നിമിഷങ്ങള്‍ക്കകം വൈറലായി. സമ്മിശ്ര പ്രതികരണങ്ങളാണ് ആളുകളിൽ നിന്നും ലഭിക്കുന്നത്.

Vartha Malayalam News - local news, national news and international news.