സുരേഷ് ഗോപി ‘റീൽ ഹീറോ’ മാത്രമാകരുതെന്ന് സിറോ മലബാർ സഭ അൽമായ ഫോറം

എം.പി. ശ്രീ സുരേഷ് ഗോപി ‘റീൽ ഹീറോ’ മാത്രമാകരുതെന്ന് സിറോ മലബാർ സഭ അൽമായ ഫോറം. സാധാരണക്കാരന്റെ ക്ഷേമത്തിന് വേണ്ടി പ്രവർത്തിക്കണം. വളരെ പ്രതീക്ഷകളോടെയാണ് സുരേഷ് ഗോപിയെ തൃശൂരുകാർ പാർലിമെന്റിലേക്ക് വിജയിപ്പിച്ചു വിട്ടത്. സംസ്ഥാനത്തിന് സുരേഷ് ഗോപിയടക്കം രണ്ട് കേന്ദ്ര മന്ത്രിമാരുണ്ടായിട്ടും കേന്ദ്ര ബജറ്റിൽ ആവശ്യമായ പരിഗണന ലഭിച്ചില്ലെന്നത് കേരള ജനതയെ വൻ നിരാശയിലാഴ്ത്തുന്നു. സ്ത്രീശക്തി മോദിക്കൊപ്പം മഹിളാസമ്മേളനത്തിലെ വാക്കുകൾ പാഴ്‌വാക്കുകളായി. നിഷ്പക്ഷ രാഷ്ട്രീയമുള്ള തൃശൂർ ജില്ലയിലെ സ്ത്രീജനങ്ങളുടെ വോട്ടുകളാണ് കൂടുതൽ കിട്ടിയതെന്ന് സുരേഷ് ഗോപി മനസിലാക്കണമെന്നും സീറോ മലബാർ സഭാ അൽമായ ഫോറം സെക്രട്ടറി ടോണി ചിറ്റിലപ്പിള്ളി പറഞ്ഞു. തൃശൂരിലെ ക്രൈസ്തവ സമൂഹത്തിന്റെയും ന്യൂനപക്ഷങ്ങളുടെയും വോട്ടുകൾ സുരേഷ് ഗോപിയുടെ ജയത്തിനു പിന്നിൽ കാര്യമായി പ്രവർത്തിച്ചിട്ടുണ്ടെന്നും അദ്ദേഹം ഓർമിപ്പിച്ചു.

Vartha Malayalam News - local news, national news and international news.