ഇരിങ്ങാലക്കുട :വേദനിക്കുന്ന വയനാടിന് തന്റെ കയ്യിൽ കിടന്ന ഒരു പവന്റെ മോതിരം ഊരി നൽകി കൂടൽമാണിക്യം ദേവസ്വം മാനേജിംഗ് കമ്മിറ്റി അംഗം കൂടിയായ പൊറത്തിശ്ശേരി സ്വദേശിവി.സി.പ്രഭാകരൻ
ഒരുറക്കത്തിനിടയിൽ എല്ലാം നഷ്ടപ്പെട്ട ചൂരൽമലയിലെ മനുഷ്യരുടെ പുനർ നിർമിതിക്കായി കൈവിരലിൽ നിന്ന് ഒരുപവൻ തൂക്കം വരുന്ന മോതിരം ഊരിനൽകുകയായിരുന്നു പൊത്തിശ്ശേരി വേങ്ങശ്ശേരി വീട്ടിൽ വി.സി.പ്രഭാകരൻ.റിട്ടയേഡ് പാസ്പ്പോർട്ട് ഓഫീസറായ വി.സി.പ്രഭാകരൻ ഹൃദയശസ്ത്രക്രിയക്ക് ശേഷം വിശ്രമത്തിലാണ്. സി.പി.ഐ(എം) പൊറത്തിശ്ശേരി ലോക്കൽ കമ്മിറ്റി അംഗവും, കലാ-സംസ്കാരിക- നാടക പ്രവർത്തകനുമായ വി.സി.പ്രഭാകരനെ കാണുന്നതിനും ആരോഗ്യ വിവരങ്ങൾ തിരക്കുന്നതിനുമായി ഉന്നതവിദ്യാഭ്യാസ -സാമൂഹ്യ നീതി വകുപ്പ് മന്ത്രി ഡോ:ആർ.ബിന്ദു വീട്ടിലെത്തിയപ്പോഴാണ് വയനാട്ടിലെ മനുഷ്യർക്കായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ സമർപ്പിക്കുന്നതിന് വേണ്ടി മോതിരം ഊരി നൽകിയത്.
സി.പി.ഐ(എം) എൽ.സി.സെക്രട്ടറി ആർ.എൽ.ജീവൻലാലും മന്ത്രിയോടൊപ്പമുണ്ടായിരുന്നു. ചികിത്സയിൽ തുടരുംമ്പോഴും ഇത്രയും വലിയ സംഭവന സ്നേഹത്തോടെ വയനാടിനായി നൽകാൻ കാണിച്ച വലിയ മനസ്സിനെ മന്ത്രി ഡോ:ആർ.ബിന്ദു അഭിനന്ദിച്ചു.....