ലോകത്തെ മുള്‍മുനയിലാക്കി ചൈനയില്‍ വീണ്ടും അജ്ഞാത രോഗം പടരുന്നു. കോവിഡ് മഹാമാരിയ്ക്ക് അഞ്ച് വർഷങ്ങള്‍ക്ക് ശേഷമാണ് വീണ്ടും മറ്റൊരു വൈറസ് വ്യാപനം ഉണ്ടാവുന്നത്.ഹ്യൂമൻ മെറ്റന്യൂമോവൈറസ് വ്യാപകമായി രാജ്യത്ത് രോഗബാധ ഉണ്ടാക്കുന്നുവെന്നാണ് വിവരം. ആശുപത്രികള്‍ ആളുകളെക്കൊണ്ടു നിറഞ്ഞു. ശ്മശാനങ്ങളും നിറഞ്ഞുവെന്നും റിപ്പോർട്ടുകളുണ്ട്. എച്ച്‌എംപിവി മാത്രമല്ല, ഇൻഫ്‌ലുവൻസ എ, മൈകോപ്ലാസ്മ ന്യുമോണിയ, കോവിഡ് തുടങ്ങിയവയും വ്യാപകമായി പ്രചരിക്കുന്നുണ്ട്.രാജ്യത്ത് അടിയന്താരവസ്ഥ പ്രഖ്യാപിച്ചുവെന്നും വിവരങ്ങളുണ്ട്. ഇതില്‍ശൈത്യകാലത്ത് ശ്വാസകോശ സംബന്ധമായ അസുഖങ്ങള്‍ വർദ്ധിക്കുമെന്ന ധാരണയില്‍ അജ്ഞാത ന്യൂമോണിയ കേസുകള്‍ ട്രാക്ക് ചെയ്യുന്നതിന് ചൈനയിലെ രോഗ നിയന്ത്രണ അതോറിറ്റി ഒരു പുതിയ നിരീക്ഷണ സംവിധാനം അവതരിപ്പിച്ചതായി വിവരങ്ങളുണ്ട്. രോഗ പ്രതിരോധത്തിന്റെ ഭാഗമായി മാസ്‌ക് ധരിക്കാനും കൈകള്‍ ഇടയ്ക്കിടെ കഴുകാനും ഉദ്യോഗസ്ഥർ ജനങ്ങളോട് നിർദ്ദേശിച്ചിട്ടുണ്ട്.കോവിഡിന് സമാനമായ പനി പോലുള്ള ലക്ഷണങ്ങളാണ് എച്ച്‌എംപിവി ബാധിച്ചവരിലും കണ്ടുവരുന്നത്. എച്ച്‌എംപിവി വൈറസ് ഒരു ആർഎൻഎ വൈറസാണ്. ന്യൂമോവിരിഡേ കുടുംബത്തിലെ മെറ്റാന്യൂമോവൈറസ് വർഗത്തില്‍പെട്ട വൈറസാണിത്. ശ്വാസകോശ അണുബാധയുള്ള കുട്ടികളില്‍ നിന്നുള്ള സാമ്ബിളുകള്‍ പഠിക്കുന്നതിനിടെ 2001 ല്‍ ഡച്ച് ഗവേഷകരാണ് ഇത് ആദ്യമായി കണ്ടെത്തിയത്. പ്രധാനമായും ചുമയ്ക്കുമ്ബോഴും തുമ്മുമ്ബോഴും പുറത്തുവരുന്ന കണികളിലൂടെയാണ് വൈറസ് പടരുന്നത്. രോഗബാധിതരായ വ്യക്തികളുമായുള്ള അടുത്ത സമ്ബർക്കത്തിലൂടെയോ മലിനമായ ചുറ്റുപാടുകളുമായുള്ള സമ്ബർക്കത്തിലൂടെയോ ഇത് പകരാം. ഈ വൈറസിന്റെ ഇൻകുബേഷൻ കാലയളവ് മൂന്ന് മുതല്‍ അഞ്ച് ദിവസം വരെയാണ്.എച്ച്‌എംപിവി രോഗത്തിനെതിരെയുള്ള ശരീരത്തിന്റെ പ്രതിരോധ ശേഷി ദുർബലമാണ് എന്നാണ് കണ്ടെത്തല്‍.