സ്വര്‍ണ്ണ ശവപ്പെട്ടി, അഞ്ച് ലോറി നിറയെ റീത്ത്: മെക്സിക്കൻ മാഫിയാ തലവൻ എല്‍ മെൻചോയ്ക്ക് ആഡംബര സംസ്കാരം

മെക്സിക്കോ സിറ്റി: അഞ്ച് ലോറികളില്‍ നിറയെ റീത്തുകള്‍, സ്വർണ്ണ ശവപ്പെട്ടി, സംഗീത പരിപാടി. ഇതൊരു ശവസംസ്കകാര ചടങ്ങാണ്.

മെക്സിക്കോയെ ഭീതിയിലാഴ്ത്തിയ മയക്കുമരുന്ന് മാഫിയാ തലവൻ എല്‍ മെൻചോയുടെ സംസ്‌കാരചടങ്ങ്. വൻസുരക്ഷയില്‍ നടന്ന പരിപാടി നടത്തിയത് മാഫിയ തന്നെ. കാർട്ടലിന്റെ പ്രധാന ശക്തികേന്ദ്രമായ ജാലിസ്കോ സംസ്ഥാനത്തെ ഗൗദലഹാരയ്ക്ക് സമീപമുള്ള റെസിന്റോ ഡി ലാ പാസ് സെമിത്തേരിയിലാണ് ഈ ആഡംബര സംസ്കാര ചടങ്ങുകള്‍ നടന്നത്.

സംസ്കാരത്തിനിടെ അക്രമങ്ങള്‍ പൊട്ടിപ്പുറപ്പെടുന്നത് തടയാൻ മെക്സിക്കൻ നാഷണല്‍ ഗാർഡിനെ വിന്യസിച്ചിരുന്നു.

സ്വർണ്ണ ശവപ്പെട്ടിയിലാണ് എല്‍ മെൻ ചോയുടെ മൃതദേഹം എത്തിച്ചത്. 'പൂക്കള്‍ കൊണ്ട് മൂടിയ ട്രക്കിലാണ് സ്വർണ്ണ നിറത്തിലുള്ള ശവപ്പെട്ടി എത്തിച്ചത്. സംസ്കാര ഘോഷയാത്രയില്‍ മെക്‌സിക്കൻ നാടോടി സംഗീതമായ 'റാഞ്ചറോ'യും, മയക്കുമരുന്ന് തലവന്മാരെ പുകഴ്ത്തി പാടുന്ന നാർക്കോ കോറിഡോസും ആലപിച്ചിരുന്നു. സംസ്കാര ചടങ്ങില്‍ പങ്കെടുത്തവരില്‍ ഭൂരിഭാഗം ആളുകളും ആളെ തിരിച്ചറിയാതിരിക്കാൻ മുഖംമൂടി ധരിച്ചിരുന്നു. മെക്സിക്കോയുടെ പല ഭാഗങ്ങളില്‍നിന്നും എല്‍മെഞ്ചോയുടെ സംസ്‌കാര ചടങ്ങിന് ആളുകള്‍ എത്തിയിരുന്നു.

നെമെസിയോ ഒസെഗ്വേര സെർവാന്റസ് എന്ന എല്‍ മെൻചോ മെക്സിക്കൻ സൈന്യത്തിന്റെ പ്രത്യേക സൈനിക നടപടിയിലാണ് കൊല്ലപ്പെട്ടത്. എല്‍ മെൻചോയുടെ മരണത്തിന് പിന്നാലെ മെക്സിക്കോയുടെ പല ഭാഗങ്ങളിലും സംഘർഷം പൊട്ടിപ്പുറപ്പെട്ടിരുന്നു. മെക്സിക്കോയിലെ പടിഞ്ഞാറൻ നഗരമായജെലിസ്കോയില്‍ വെച്ചുണ്ടായ ഏറ്റുമുട്ടലിലാണ് എല്‍ മെൻചോയെ സൈന്യം ഗുരുതരമായി പരിക്കേറ്റ ഇയാളെ വധിച്ചത്. ഏറ്റുമുട്ടലില്‍ സൈന്യം പ്രത്യേക ഹെലിക്കോപ്റ്ററില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും മരിച്ചിരുന്നു.

Vartha Malayalam News - local news, national news and international news.