തൃശ്ശൂർ ജൂബിലി മിഷൻ മെഡിക്കൽ കോളജ് ഹോസ്റ്റൽ കെട്ടിടത്തിന് മുകളിൽ നിന്ന് ചാടി; എംബിബിസ് വിദ്യാർഥിനി മരിച്ചു

തൃശ്ശൂർ ജൂബിലി മിഷൻ മെഡിക്കൽ കോളജിലെ ഹോസ്റ്റൽ കെട്ടിടത്തിന് മുകളിൽ

നിന്ന് ചാടിയ മെഡിക്കൽ വിദ്യാർഥിനി മരിച്ചു. ഒന്നാം വർഷ എംബിബിഎസ് വിദ്യാർഥിനി സ്നേഹ പൗലോസ് (20) ആണ് മരിച്ചത്. കോട്ടയം സ്വദേശിനിയാണ് സ്നേഹ. ഹോസ്റ്റലിലെ നാലാം നിലയുടെ മുകളിൽ നിന്നാണ് വിദ്യാർഥിനി ചാടിയത്. ഗുരുതര പരുക്കേറ്റ സ്നേഹയെ തീവ്ര പരിചരണ വിഭാഗത്തിൽ ചികിത്സയ്ക്കായി മാറ്റിയെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

Vartha Malayalam News - local news, national news and international news.