ലോകം മുഴുവനും വാട്ട്സാപ്പ് പ്രവർത്തനരഹിതം : ഉപഭോക്താക്കൾക്ക് സന്ദേശം അയയ്ക്കാനാകുന്നില്ല.

സാമൂഹിക മാധ്യമ ആപ്ലിക്കേഷനുകളായ വാട്‌സാപ്പ്, ഫെയ്‌സ്ബുക്, ഇന്‍സ്റ്റഗ്രാം എന്നിവ ബുധനാഴ്ച പണിമുടക്കി. ലോകവ്യാപകമായുള്ള ഉപയോക്താക്കള്‍ക്ക് ബുധനാഴ്ച ആശയവിനിമയം നടത്തുന്നതിലും മറ്റു പ്രവര്‍ത്തനങ്ങള്‍ക്കും തടസ്സം നേരിട്ടു. മൊബൈലിലും ഡെസ്‌ക്ടോപ്പിലും പ്രശ്‌നമുള്ളതായി റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്

രാത്രി പതിനൊന്നു മണിയോടുകൂടിയാണ് ഉപയോക്താക്കള്‍ക്ക് തടസ്സം നേരിട്ടുതുടങ്ങിയത്. അതേസമയം വിഷയത്തില്‍ മെറ്റ ഇതുവരെ ഔദ്യോഗികപ്രതികരണം നടത്തിയിട്ടില്ല.

Vartha Malayalam News - local news, national news and international news.