പളളിവക കെട്ടിടത്തിൽ വൈദികൻ തൂങ്ങിമരിച്ച നിലയിൽ

കാസർഗോഡ് അമ്ബലത്തറ ഏഴാംമൈലില്‍ വൈദികനെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി.

പോർക്കളം എംസിബിഎസ് ആശ്രമത്തിലെ അസിസ്റ്റന്റായ ഫാ.ആന്റണി ഉള്ളാട്ടില്‍ (44) ആണ് മരിച്ചത്. പള്ളി വകയായുള്ള പഴയ കെട്ടിടത്തിൻ്റെ മുറിയില്‍ ഇന്ന് രാവിലെയാണ് മൃതദേഹം കണ്ടെത്തിയത്. അമ്ബലത്തറ പൊലീസ് സ്ഥലത്തെത്തി ഇന്‍ക്വസ്റ്റ് അടക്കമുള്ള നടപടികള്‍ ആരംഭിച്ചു.

ഇന്നലെ രാവിലെ 10.30 ന് ശേഷമാണ് സംഭവമെന്നാണ് കരുതുന്നതെന്ന് അമ്ബലത്തറ പൊലീസ് പറയുന്നു. ഇരിട്ടി എടൂർ സ്വദേശിയാണ് ഫാ.ആന്റണി. അച്ഛൻ, അമ്മ രണ്ട് ഇളയ സഹോദരന്മാരുമാണുള്ളത്. പോർക്കളം എം സി ബി എസ് ആശ്രമത്തില്‍ ഒരു വർഷമായി താമസിക്കുകയായിരുന്നു. ആശ്രമത്തിലെ മറ്റൊരു വൈദികൻ പുറത്തുപോയി രാത്രി വൈകിയാണ് തിരിച്ചെത്തിയത്.

രാവിലെ കുർബാനയ്ക്ക് കാണാത്തതിനാല്‍ റൂമില്‍ നോക്കിയപ്പോള്‍ ഒരു കത്ത് ലഭിച്ചു. വാടകയ്ക്ക് കൊടുത്ത വീട്ടിലുണ്ട് എന്നാണ് അതില്‍ എഴുതിയിരുന്നത്. അത് കണ്ട് ആ വീട്ടില്‍ നോക്കുമ്ബോള്‍ തൂങ്ങി മരിച്ച നിലയില്‍ കാണെത്തുകയായിരുന്നു.

Vartha Malayalam News - local news, national news and international news.