ഇടുക്കി: യൂട്യൂബർ ഷാജൻ സ്‌കറിയക്ക് മർദനമേറ്റു. ഇടുക്കി തൊടുപുഴയിൽവെച്ചാണ് മർദനമേറ്റത്. വാഹനത്തെ പിന്തുടർന്ന് തടഞ്ഞു നിർത്തി ആക്രമിക്കുകയായിരുന്നു. പരിക്കേറ്റ ഷാജൻ സ്‌കറിയയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തൊടുപുഴയിൽ വിവാഹ ചടങ്ങിന് എത്തിയതായിരുന്നു ഷാജൻ.
പരിക്കേറ്റ ഷാജൻ സ്‌കറിയയെ ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പൊലീസാണ് ഷാജൻ സ്കറിയയെ ആശുപത്രിയിലെത്തിച്ചത്. പരിക്ക് ഗുരുതരമല്ല. ഷാജൻ്റെ വിശദമായ മൊഴി രേഖപ്പെടുത്തിയ ശേഷം കേസെടുക്കുമെന്ന് പൊലീസ് അറിയിച്ചു.