കൊല്ലം: കൊല്ലം നഗരത്തിലെ കടപ്പാകടയിലെ ആരാധനമഠത്തിൽ 33 വയസ്സുള്ള കന്യാസ്ത്രീയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. തമിഴ്‌നാട്ടിലെ മധുര ജില്ല സ്വദേശിയായ മേരി സ്‌കൊളാസ്റ്റിക്കയാണ് മരിച്ചത്.
മൂന്നു വർഷമായ് മഠത്തിലെ അന്തേവാസിയാണ്. വ്യക്തിപരായ പ്രശ്നങ്ങളാണ് മരണകാരണമെന്ന് പ്രാഥമിക നിഗമനം;
പോലീസ് ഒരു ആത്മഹത്യാക്കുറിപ്പ് കണ്ടെടുത്തു, പ്രാഥമിക അന്വേഷണത്തിൽ ഇത് ആത്മഹത്യയാണെന്ന് സംശയിക്കുന്നു. തിങ്കളാഴ്ച ഉച്ചകഴിഞ്ഞ് 3 മണിയോടെയാണ് കന്യാസ്ത്രീയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. ഉടൻ തന്നെ ആശുപത്രിയിൽ കൊണ്ടിച്ചെന്നെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
ബന്ധുക്കൾ കുറച്ച് ദിവസങ്ങൾക്ക് മുമ്പ് ആശ്രമം സന്ദർശിച്ചിരുന്നു, സന്ദർശന വേളയിൽ വൈകാരിക രംഗങ്ങൾ പുറത്തുവന്നതായി വിവരം ലഭിച്ചതായി പോലീസ് പറഞ്ഞു.