തിരുവനന്തപുരം: സംസ്ഥാനത്ത് മില്‍മ പാലിൻ്റെ വില വർധിപ്പിക്കുമെന്ന് മന്ത്രി ജെ ചിഞ്ചുറാണി. ക്ഷീര കർഷകർക്ക് പ്രയോജനം ഉണ്ടാകുന്ന തരത്തിലായിരിക്കും സംസ്ഥാനത് പാലിൻ്റെ വിലയില്‍ മാറ്റം വരുത്തുകയെന്ന് മന്ത്രി നിയമസഭയില്‍ പറഞ്ഞു.
സഭയില്‍ തോമസ് കെ തോമസ് എം എല്‍ എയുടെ സബ്മിഷന് മറുപടിയായിട്ടാണ് മന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്.
മില്‍മയ്ക്കാണ് സംസ്ഥാനത്ത് പാല്‍വില വർധിപ്പിക്കാനുള്ള അധികാരമുള്ളത്. ഇതിനുള്ള നടപടികള്‍ പൂർത്തിയായി വരികയാണെന്നും മന്ത്രി ചിഞ്ചുറാണി അറിയിച്ചു.