ഗസ്സ അതിർത്തിയിൽ സൈനികരെ വിന്യസിച്ച് ഇസ്രായേലിനെതിരെ യുദ്ധഭീഷണി മുഴക്കി ഈജിപ്ത്.സിനായിലെ സൈനിക വിന്യാസത്തിനെതിരെ ഈജിപ്തിൽ സമ്മർദ്ദം ചെലുത്തണമെന്ന് അമേരിക്ക ഇസ്രയേലിനോട് ആവശ്യപ്പെട്ടിരുന്നു. ഇസ്രയേലിൻ്റെ അക്രമണം ഗസ്സയിൽ തുടരുന്ന സാഹചര്യത്തിൽ 10 രാജ്യങ്ങൾ പലസ്തീൻ്റെ രാഷ്ട്രപതവി അംഗീകരിച്ച് നാളെ പ്രഖ്യാപനം നടത്തും.
നിലവിൽ നാലര ലക്ഷത്തിലധികം ജനങ്ങൾ വടക്കൻ ഗസ്സയിൽ നിന്നും തെക്കൻ ഗസ്സയിലേക്ക് പാലായനം ചെയ്തു കഴിഞ്ഞു. പലായനം ചെയ്യപ്പെട്ട ജങ്ങളെ ഡ്രോൺ ആക്രമണം വഴി കൊലപ്പെടുത്താൻ ഇസ്രായേൽ ശ്രമിക്കുന്നു എന്നാണ് പുതിയ റിപ്പോർട്ടുകൾ വരുന്നത്. ഗസ്സയിൽ നിന്നും നിർബന്ധിത പലായനം തുടരുന്ന സാഹചര്യത്തിൽ സിനായ് ഉപദ്വീപിൽ ദീർഘദൂര മിസൈലുകളും,ടാങ്കുകളും, നിരവധി സൈനികരെയും അണിനിരത്തി ഇസ്രായേലിനെതിരെ യുദ്ധഭീഷണി മുഴക്കി. ഇസ്രയേൽ ഗസ്സയിൽ നടത്തുന്ന യുദ്ധം പാലസ്തീൻ അഭയാർത്ഥികളെ അതിർത്തി കടന്ന് സിനായ് പ്രദേശത്തേക്ക് എത്തിക്കുമെന്നും, ഇങ്ങനെ അഭയാർത്ഥികൾ അതിർത്തി കടന്നാൽ അത് ദേശീയ സുരക്ഷയെ ബാധിക്കുമെന്നും ഈജിപ്ത് അറിയിക്കുകയുണ്ടായി. സിനായ് ഉപദ്വീപിലെ ഇസ്രയേലിൻ്റെ സൈനികവിന്യാസത്തെ അവിടെ നിന്നും ഒഴിപ്പിക്കാൻ വേണ്ടി ഈജിപ്ത് അമേരിക്കക്ക് നിർദേശം നൽകിയതായി റിപ്പോർട്ടുകൾ പുറത്ത് വരുന്നുണ്ട്. ഐക്യരാഷ്ട്രസഭയും പൊതുസഭയും വർഷികസമ്മേളനത്തിന് മുൻപായി കാനഡ, ഓസ്ട്രേലിയ,ബ്രിട്ടൺ,ബെൽജിയം,തുടങ്ങിയ പത്ത് രാജ്യങ്ങൾ പാലസ്തീൻ്റെ രാഷ്ട്രപതവി അംഗീകരിച്ച് കൊണ്ട് നാളെ ഔദ്യോഗിക പ്രഖ്യാപനം നടത്തും.