പഹൽഗാം ആക്രമണം: ഭീകരർക്ക് സഹായം നൽകിയ ആൾ അറസ്റ്റിൽ

ഏപ്രിൽ 22 ന് പഹൽഗാമിൽ നടന്ന ആക്രമണത്തിൽ ഭീകരരെ സഹായിച്ച ആൾ അറസ്റ്റിലായി. 26 പേരുടെ ജീവനെടുത്ത ഈ ആക്രമണത്തിൽ ആക്രമണകാരികൾക്ക് പിന്തുണ നൽകിയ ഭീകര സംഘടനയായ ലഷ്‌കറും ആയി ബന്ധമുള്ള മുഹമ്മദ് കത്താരിയ എന്നയാളാണ് പിടിയിലായത്.

ഭീകരവാദികളെ പിടികൂടാൻ ജൂലൈയിൽ നടന്ന ഓപ്പറേഷൻ മഹാദേവിൽ രണ്ട് ഭീകരരെ പിടികൂടുകയും കണ്ടെടുത്ത ആയുധങ്ങൾ ഫോറൻസിക് പരിശോധനക്ക് വിധേയമാക്കുകയും ചെയ്തിരുന്നു. ഇതിൻ്റെ അടിസ്ഥാനത്തിൽ ആണ് ഭീകരർക്ക് യാത്രാസൗകര്യവും മറ്റ് സഹായങ്ങളും ചെയ്ത കത്താരിയയുടെ ഭീകരാക്രമണത്തിൽ ഉള്ള പങ്ക് സ്ഥിരീകരിച്ചത്.

Vartha Malayalam News - local news, national news and international news.