കൊച്ചി : കലാഭവന്‍ നവാസ് അന്തരിച്ചു. 51 വയസായിരുന്നു. ചോറ്റാനിക്കരയിലെ ഒരു ലോഡ്ജില്‍ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു.ഹൃദയാഘാതമാണെന്നാണ് കരുതുന്നത്. ഷൂട്ടിങ്ങിനായാണ് നവാസ് ചോറ്റാനിക്കരയിലെത്തിയതെന്നാണ് വിവരം. മിമിക്രിതാരം, ഗായകന്‍, അഭിനേതാവ് എന്നീ നിലകളിലെല്ലാം ശ്രദ്ധേയനായിരുന്നു.
മിമിക്രിയിലൂടെ കലാരംഗത്തെത്തിയ നവാസ് കലാഭവനിലൂടെയാണ് പ്രശസ്തിയിലേക്കുയര്‍ന്നത്. സിനിമകളിലും ടെലിവിഷന്‍ പരമ്ബരകളിലും ശ്രദ്ധേയ വേഷങ്ങള്‍ അവതരിപ്പിച്ചു. ചലച്ചിത്രതാരമായിരുന്ന രഹനയാണ് ഭാര്യ. നാടക, ചലച്ചിത്ര നടനായിരുന്ന അബൂബക്കറാണ് പിതാവ്. നവാസിന്റെ സഹോദരന്‍ നിയാസ് ബക്കറും അറിയപ്പെംടുന്ന ടെലിവിഷന്‍, ചലച്ചിത്ര താരമാണ്.മലയാള മിമിക്രി വേദികളിലെ നിറസാന്നിധ്യമായിരുന്നു കലാഭവന്‍ നവാസ്. കലാഭവനിലൂടെയാണ് നവാസ് വളര്‍ന്നത്. കോട്ടയം നസീര്‍, അബി തുടങ്ങിയവര്‍ക്കൊപ്പം നിരവധി വേദികളില്‍ നിറഞ്ഞുനിന്നു. കേരളത്തിലും വിദേശത്തുമായി നിരവധി വേദികളില്‍ പരിപാടികള്‍ അവതരിപ്പിച്ചു. കലാഭവന് ശേഷം കൊച്ചിന്‍ ആര്‍ട്സിന്റെ ബാനറില്‍ സഹോദരന്‍ നിയാസ് ബക്കറുമായി നിരവധി മിമിക്രി ഷോകള്‍ ചെയ്തു. ഏകദേശം അഞ്ഞൂറിലേറെ വേദികളില്‍ കലാപരിപാടി അവതരിപ്പിച്ചു.
മിമിക്രി വേദിയില്‍ നിന്നാണ് സിനിമയില്‍ എത്തിയത്. 1995ല്‍ ചൈതന്യം എന്ന ചിത്രത്തിലൂടെ തുടങ്ങി. പിന്നീട് ഏഴരക്കൂട്ടം, മിമിക്‌സ് ആക്ഷന്‍ 500 തുടങ്ങിയ ചിത്രങ്ങളിലൂടെ സിനിമാ രംഗത്ത് ചുവടുറപ്പിച്ചു. മാട്ടുപെട്ടി മച്ചാനിലെ കഥാപാത്രം പ്രശംസിക്കപ്പെട്ടു. 30 വര്‍ഷത്തിനുള്ളില്‍ നാല്‍പ്പതിലേറെ ചിത്രങ്ങളില്‍ വേഷമിട്ടു. ഈ വര്‍ഷം പുറത്തിറങ്ങിയ ഡിറ്റക്ടീവ് ഉജ്ജ്വലന്‍ ആയിരുന്നു അവസാനം അഭിനയിച്ച ചിത്രം.