ഒരാളെ ഇന്ത്യയിലെത്തിക്കാൻ ചെലവ് 4 ലക്ഷം രൂപ. അമേരിക്കയില്‍ നിന്ന് അനധികൃത കുടിയേറ്റക്കാരെ തിരിച്ചയക്കാനുള്ള സാമ്ബത്തിക ചെലവ് യുഎസ് സർക്കാറിനെ വലയ്ക്കുന്നു.
നിലവില്‍ പെന്റഗണ്‍ വിട്ടുനല്‍കിയ സൈനിക വിമാനങ്ങളിലാണ് കുടിയേറ്റക്കാരെ തിരിച്ചയക്കുന്നത്. 5000 പേരെ തിരിച്ചയക്കാനുള്ള വിമാനമാണ് പെന്റഗണ്‍ ഇതുവരെ നല്‍കിയത്. ഗ്വാട്ടിമാല, പെറു, ഹോണ്ടുറാസ് എന്നിവിടങ്ങളിലേക്ക് വിമാനങ്ങള്‍ പറന്നുതുടങ്ങിയെന്നാണ് റിപ്പോർട്ട്.
ഇന്ത്യയിലേക്കും ആദ്യ വിമാനം പുറപ്പെട്ടെന്ന് മാധ്യമങ്ങള്‍ റിപ്പോർട്ട് ചെയ്തു. സി-17 സൈനിക വിമാനം അനധികൃത കുടിയേറ്റക്കാരുമായി പുറപ്പെട്ടെന്നാണ് റിപ്പോർട്ട്. എന്നാല്‍ കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ വിമാനം ഇന്ത്യയിലേക്ക് എത്തിച്ചേര്‍ന്നിട്ടില്ല. അതുകൊണ്ടുതന്നെ ഇക്കാര്യത്തില്‍ ഔദ്യോഗിക സ്ഥിരീകരണം ലഭിച്ചിട്ടില്ല. 18,000 ഇന്ത്യക്കാരായ അനധികൃത കുടിയേറ്റക്കാരെ അമേരിക്ക നാട് കടത്തും എന്ന് റിപ്പോർട്ടുകള്‍ ഉണ്ടായിരുന്നു.
അനധികൃത കുടിയേറ്റക്കാരെ ഒഴിപ്പിക്കാന്‍ അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ഉറച്ച തീരുമാനമെടുത്തതിന് പിന്നാലെയാണ് നടപടി. സൈനിക വിമാനത്തില്‍ ഒരാളെ ഇന്ത്യയിലെത്തിക്കാൻ ഏകദേശം 4675 ഡോളർ (നാല് ലക്ഷം രൂപ) ചെലവാകുമെന്നാണ് കണക്കുകൂട്ടല്‍. ഗ്വാണ്ടാനാമോയിലേക്ക് പുറപ്പെട്ട വിമാനത്തിന് ഓരോ കുടിയേറ്റക്കാരനും ഇത്ര പണം ചെലവായെന്ന് റോയിട്ടേഴ്സ് റിപ്പോർട്ട് ചെയ്തിരുന്നു. അങ്ങനെയെങ്കില്‍ 18000 ഇന്ത്യക്കാതെ തിരിച്ചെത്തിക്കാൻ യുഎസ് സർക്കാറിന് കോടികള്‍ ചെലവാക്കേണ്ടി വരും. മിക്ക രാജ്യങ്ങളിലേയും കുടിയേറ്റക്കാരെ തിരിച്ചയക്കാൻ ഇതുപോലെ ഭീമമായ ഫണ്ട് ചെലവാക്കേണ്ടി വരുമെന്ന് നേരത്തെ മുന്നറിയിപ്പ് ലഭിച്ചിരുന്നു.
ഇന്ത്യയില്‍ നിന്ന് അമേരിക്കയിലേക്ക് അനധികൃതമായി കുടിയേറിവയവരെ തിരിച്ചയക്കാനുള്ള അമേരിക്കന്‍ സര്‍ക്കാറിന്‍റെ നടപടിയോട് തുറന്ന മനസ്സാണെന്ന് വിദേശകാര്യമന്ത്രി എസ് ജയശങ്കർ പ്രതിരിച്ചിരുന്നു. നാടുകടത്തല്‍ നടപടികള്‍ ട്രംപ് വേഗത്തിലാക്കുമ്ബോഴാണ് ജയശങ്കർ ഇക്കാര്യം പറഞ്ഞത്. ട്രംപിന്‍റെ സ്ഥാനാരോഹണ ചടങ്ങില്‍ പങ്കെടുക്കാൻ യുഎസിലെത്തിയ ജയശങ്കർ, നിയമവിരുദ്ധമായ സഞ്ചാരത്തെയും അനധികൃത കുടിയേറ്റത്തെയും ഇന്ത്യ ശക്തമായി എതിർക്കുന്നുവെന്നും വ്യക്തമാക്കിയിരുന്നു.