റോം : രണ്ടു ശ്വാസകോശത്തിനും ന്യൂമോണിയ ബാധിച്ചതിനെ തുടര്‍ന്ന് ഫ്രാന്‍സിസ് മാര്‍പ്പാപ്പയുടെ ആരോഗ്യനില ഗുരുതരമെന്നും ഒരാഴ്ചയായി ആശുപത്രിവാസത്തിലാണെന്നും റിപ്പോര്‍ട്ടുകള്‍.ഫെബ്രുവരി 14 ന് അദ്ദേഹത്തെ റോബിലെ ജെമെല്ലി ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്്. സ്ഥിതി അല്‍പ്പം സങ്കീര്‍ണ്ണമാണെന്നാണ് റിപ്പോര്‍ട്ടുകള്‍.
ഒരാഴ്ചയായി ശ്വസിക്കാന്‍ ബുദ്ധിമുണ്ടായതിനെ തുടര്‍ന്നാണ് 88 കാരനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. സി.ടി. സ്‌കാന്‍ പരിശോധനയിലാണ് അണുബാധ കണ്ടെത്തിയത്. ഞായറാഴ്ച വരെ മാര്‍പ്പാപ്പയുടെ ഔദ്യോഗിക പരിപാടികളെല്ലാം റദ്ദാക്കിയിട്ടുണ്ട്. അണുബാധ കുറയ്ക്കാന്‍ ആന്റിബയോട്ടിക്കുകള്‍ നല്‍കിക്കൊണ്ടിരിക്കുകയാണ്. തനിക്ക്വേണ്ടി പ്രാര്‍ത്ഥിക്കാന്‍ അദ്ദേഹം അഭ്യര്‍ത്ഥിച്ചു.
ആരോഗ്യം മെച്ചപ്പെടുന്നത് വരെ മാര്‍പ്പാപ്പ ആശുപത്രിയില്‍ തുടരുമെന്നാണ് വത്തിക്കാന്‍ പറയുന്നത്. ചൊവ്വാഴ്ച രാവിലെ ആരോഗ്യനില മെച്ചപ്പെട്ട രീതിയിലാണ് മാര്‍പ്പാപ്പയെ കണ്ടെത്തിയത്. പത്രം വായിക്കുകയും പ്രഭാതഭക്ഷണം കഴിക്കുകയും ചെയ്തു. വെന്റിലേറ്ററിന്റെ സഹായവും നീക്കം ചെയ്തിട്ടുണ്ട്. സ്വാഭാവികമായ രീതിയില്‍ അദ്ദേഹം ശ്വസിക്കുകയും ചെയ്യുന്നുണ്ടെന്നാണ് വത്തിക്കാന്‍ പറയുന്നത്.