തിരുവമ്പാടി, വയനാട്ടിലെ മുണ്ടക്കയി, ചൂരൽമല പ്രദേശങ്ങളിലുണ്ടായ പ്രകൃതിക്ഷോപം നേരിൽ കണ്ട് ഞടുക്കം രേഖപ്പെടുത്തി ഡൽഹിക്ക് പറന്ന പ്രധാനമന്ത്രി മാസങ്ങൾ കഴിഞ്ഞിട്ടും യാതൊരു ആശ്വാസ നടപടികളും അനുവദിക്കാതെ മൗനിയായിരിക്കുന്നത് പ്രതിഷേധാർഹമാണെന്ന് കേരളാ കോൺഗ്രസ്സ് (എം) സംസ്ഥാന ജനറൽ സെക്രട്ടറി സ്റ്റീഫൻ ജോർജ് എക്സ് എം.എൽ.എ അഭിപ്രായപ്പെട്ടു. സമാന മാസങ്ങളിൽ മറ്റ് സംസ്ഥാനങ്ങളിലുണ്ടായ പ്രകൃതിക്ഷോപങ്ങൾക്ക് ആശ്വാസ നടപടികൾ വാരി കോരി നൽകിയ കേന്ദ്ര സർക്കാർ കേരള ജനതയോട് കാണിക്കുന്ന അവഗണന രാജ്യത്തിൻ്റെ ഫെഡറിലസത്തോട് ചെയ്യുന്ന മഹാപാതകമാണെന്ന് അദ്ദേഹം പറഞ്ഞു. ഈ അനീതി അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ടു കൊണ്ട് എൽ .ഡി .എഫ് സംസ്ഥാന വ്യാപകമായി ഡിസംബർ 5 ാം തിയ്യതി നടത്തുന്ന ജില്ലാതല ഉപരോധം വിജയിപ്പിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ജില്ലാ പ്രസിഡൻ്റ് ടി.എം ജോസഫ് മുഖ്യ പ്രസംഗം നടത്തി. മണ്ഡലം പ്രസിഡൻ്റ് ജോയി മ്ളാക്കുഴി അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന കമ്മിറ്റി അംഗം സിജോ വടക്കേൻതോട്ടം, വിൽസൺ താഴത്ത് പറമ്പിൽ, സണ്ണി പുതു പറമ്പിൽ, ബാബു പീറ്റർ, ദിനീഷ് കൊച്ചുപറമ്പിൽ, ഫയിസൽ ചാലിൽ , ആൻസി ഞാറക്കാട്ട്, മാത്യു കൊരട്ടി കുന്നേൽ , ജോസ്കുട്ടി തോണിപ്പാറ, ശ്രീധരൻ പുതിയോട്ടിൽ, നാരായണൻ മുട്ടുചിറ , സുബിൻ തയ്യിൽ, ബെന്നി കാരിക്കാട്ട്, എന്നിവർ പ്രസംഗിച്ചു.