ഐപിഎൽ ലേലത്തിൻ്റെ ചരിത്രത്തിലെ ഏറ്റവും പ്രായം കുറഞ്ഞ കളിക്കാരനായി വൈഭവ് സൂര്യവൻഷി

ഐപിഎൽ ലേലത്തിൻ്റെ ചരിത്രത്തിലെ ഏറ്റവും പ്രായം കുറഞ്ഞ കളിക്കാരനായി ബീഹാർ ബാറ്റിംഗ് താരം വൈഭവ് സൂര്യവൻഷി. 30 ലക്ഷം രൂപ അടിസ്ഥാന വിലയുണ്ടായിരുന്ന വൈഭവവിനെ ഡൽഹി ക്യാപിറ്റൽസുമായുള്ള വാശിയേറിയ ലേലം വിളിക്കൊടുവിലാണ് രാജസ്ഥാൻ റോയൽസ് ടീമിൽ എത്തിച്ചത്. ഇടം കൈയൻ ബാറ്റർ ആയ വൈഭവ് ഇതോടെ ഐപിഎല്ലിലെ ഏറ്റവും പ്രായം കുറഞ്ഞ താരം എന്ന റെക്കോർഡ് ഇതോടെ സ്വന്തമാക്കി.

ഡൽഹി ക്യാപിറ്റൽസുമായുള്ള വാശിയേറിയ ലേലത്തിനൊടുവിൽ വൈഭവ് സൂര്യവംശിയെ 1.10 കോടി രൂപയ്ക്ക് രാജസ്ഥാൻ റോയൽസ് സ്വന്തമാക്കിയത്.ഐപിഎൽ ടീമിൽ എത്തുന്ന ഏറ്റവും പ്രായം കുറഞ്ഞ കോടിപതിയും വൈഭവ് സൂര്യവംശി തന്നെ. രാജസ്ഥാനും ഡൽഹിയും മാത്രമാണ് വൈഭവിനായി രംഗത്തെത്തിയ ടീമുകൾ. 2011 മാർച്ച് 27നാണ് വൈഭവ് ജനിച്ചത്. ഈ വർഷം ജനുവരിയിൽ തന്റെ പന്ത്രണ്ടാം വയസ്സിൽ ബീഹാറിനായി ഫസ്റ്റ് ക്ലാസ് ക്രിക്കറ്റിൽ കളിച്ചിരുന്നു.

Vartha Malayalam News - local news, national news and international news.