തെക്കു പടിഞ്ഞാറൻ ബംഗാള്‍ ഉള്‍ക്കടലില്‍ രൂപപ്പെട്ട അതിതീവ്ര ന്യൂനമർദ്ദം ഇന്ന് ചുഴലിക്കാറ്റ് രൂപപ്പെടുമെന്ന് കാലാവസ്ഥാ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. ശ്രീലങ്കൻ തീരം വഴി തമിഴ് നാട് തീരത്തേക്ക് ചുഴലിക്കാറ്റ് എത്തുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം വ്യക്തമാക്കുന്നത്. കേരളത്തില്‍ അടുത്ത അഞ്ചു ദിവസം ഇടിമിന്നലോടു കൂടിയ നേരിയ/ഇടത്തരം മഴയ്ക്ക് സാധ്യതയെന്നും മുന്നറിയിപ്പില്‍ വ്യക്തമാക്കുന്നു. മഴ സാധ്യതയെ തുടർന്ന് ഇന്ന് ഇടുക്കി, പാലക്കാട്, മലപ്പുറം ജില്ലകളില്‍ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. തമിഴ്‌നാട്ടില്‍ ആകെ ഓറഞ്ച് അലര്‍ട്ട് ആണ് നിലവിലുള്ളത്.
തീരദേശമേഖലകളില്‍ പ്രത്യേകമുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. മയിലാട്തുറ അടക്കമുള്ള പ്രദേശങ്ങളില്‍ കടല്‍ക്ഷേഭം ശക്തമാണ്. മല്‍സ്യത്തൊഴിലാളികള്‍ കടലില്‍ പോകരുതെന്ന് മുന്നറിയിപ്പ് നല്‍കി. രാമേശ്വരത്തും പാമ്പനിലും രാവിലെ മുതല്‍ മൊബൈല്‍ ഫോണ്‍ നെറ്റ്വര്‍ക്കില്‍ പ്രശ്നങ്ങള്‍ നേരിടുന്നു. മയിലാട്തുറെ, കനത്ത മഴ പ്രതീക്ഷിക്കുന്ന ജില്ലകളില്‍ കളക്ട്രേറ്റില്‍ കണ്‍ട്രോള്‍ റൂം തുറന്നിട്ടുണ്ട്. മഴ നേരിടാനുള്ള മുന്നൊരുക്കം നടത്തിയതായി മുഖ്യമന്ത്രി എം കെ സ്റ്റാലിന്‍ പറഞ്ഞു.സര്‍ക്കാര്‍ നിര്‍ദേശപ്രകാരം എസ്ഡിആര്‍എഫ്. എന്‍ഡിആര്‍ എഫ് ടീമുകളും സജ്ജമാണ്. ദുരിതാശ്വാസക്യാമ്പുകള്‍ ആവശ്യാനുസരണം തുറക്കാനുള്ള തയ്യാറെടുപ്പ് നടത്തി. നാല് ദിവസം കൂടി മഴ തുടരുമെന്നാണ് പ്രതീക്ഷിക്കുന്നത്.