ഇന്നു രാത്രിയാണ് മൂൺ ഹാലോ പ്രത്യക്ഷപ്പെട്ടത്.
സൂര്യനോ ചന്ദ്രനോ ചുറ്റും ഏകദേശം 22 ഡിഗ്രി ആംഗിളിൽ കാണുന്ന പ്രകാശ വലയമാണ് ഹാലോ അല്ലെങ്കിൽ 22 ഡിഗ്രി ഹാലോസ്. റിഫ്രാക്ഷൻ, അല്ലെങ്കിൽ പ്രകാശത്തിന്റെ വിഭജനം, ഐസ് ക്രിസ്റ്റലുകളിൽ നിന്നുള്ള പ്രതിഫലനം കൂടാതെ പ്രകാശത്തിന്റെ തിളക്കം എന്നിവയാണ് ഹാലോ ആയി കാണപ്പെടുന്നത്.22 ഡിഗ്രി ഹാലോസ് പ്രകാശം ഉള്ള ഇടത്തിനു നേരെ അല്ലെങ്കിൽ അതിനു ചുറ്റുമായി കാണപ്പെടുന്നതാണ്. അതുകൊണ്ടാണ് ഇത് ചന്ദ്രന്
ചുറ്റും വളയമായികാണപ്പെടുന്നത്.
ഓരോരുത്തരും കാണുന്ന ഹാലോയും വ്യത്യസ്തമായിരിക്കും. സൂര്യന് ചുറ്റും ഹാലോ രൂപപ്പെടാറുണ്ട്.എന്നാൽ പ്രകാശമായതിനാൽ അത് നേത്രങ്ങൾ കൊണ്ട് കാണാൻ സാധിക്കില്ല.ഹാലോസിന് മഴവില്ലുപോലെ നിറമുണ്ടാവില്ല, എന്നാൽ അകത്ത് കൂടുതൽ ചുവപ്പും ഹാലോയുടെ പുറത്ത് കൂടുതൽ നീലയും നമുക്ക് കാണാൻ സാധിക്കും.
മൂൺ ഹലോസിൻ്റെ ചില പ്രത്യേകതകൾ
*ഇതിനെ ഹാലോ അല്ലെങ്കിൽ 22 ഡിഗ്രി ഹാലോസ് എന്ന് വിളിക്കുന്നു
*ഈ പ്രകാശ വലയം . സൂര്യനോ ചന്ദ്രനോ ചുറ്റും ഏകദേശം 22 ഡിഗ്രി ആംഗിളിൽ ആണ് കാണുക.
*ഉയർന്നതും നേർത്തതുമായ സിറസ് മേഘങ്ങൾ ആകാശത്തുകൂടെ പൊയ്ക്കൊണ്ടിരുന്നു. ഈ മേഘങ്ങളിൽ ദശലക്ഷക്കണക്കിന് ചെറിയ ഐസ് പരലുകൾ അടങ്ങിയിരിക്കുന്നു.
*നമ്മൾ കാണുന്ന ഹാലോസ് ഉണ്ടാകുന്നത് റിഫ്രാക്ഷൻ, അല്ലെങ്കിൽ പ്രകാശത്തിന്റെ വിഭജനം, ഐസ് ക്രിസ്റ്റലുകളിൽ നിന്നുള്ള പ്രതിഫലനം കൂടാതെ പ്രകാശത്തിന്റെ തിളക്കം എന്നിവയാണ്.
.
*മഴവില്ല് നാം സൂര്യൻ അല്ലെങ്കിൽ പ്രകാശം ഉള്ള ഇടത്തിനു എതിരായി കാണും. എന്നാൽ 22 ഡിഗ്രി ഹാലോസ് പ്രകാശം ഉള്ള ഇടത്തിനു നേരെ അല്ലെങ്കിൽ ചുറ്റുമായി കാണും.
.
*നാം ഒരുത്തരും കാണുന്നത് വ്യത്യസ്‍തമായ മഴവില്ലാണ് എന്ന് പറയുന്നതുപോലെ നാം ഓരോരുത്തരും കാണുന്ന ഹാലോയും വ്യത്യസ്തമായിരിക്കും.
ഇത് സൂര്യനും, ചന്ദ്രനും ഒരുപോലെ ഉണ്ടാവുന്നു.
*ചിത്രത്തിൽ സൂര്യന് ചുറ്റും ഹാലോ കണ്ടതുപോലെ അതെ മേഘങ്ങൾ അവിടെ ഉള്ള സമയത്തു ചന്ദ്രനാണ് രാത്രി അവിടെ ഉണ്ടായിരുന്നതെങ്കിൽ ചന്ദ്രന് ചുറ്റും ഒരു ഹാലോ കണ്ടേനെ.
ഇതുപോലെ സൂര്യ ഹാലോ പലപ്പോഴും ഉണ്ടാവുന്നുണ്ട്. പക്ഷെ പകൽ നമ്മൾ സൂര്യനെ നോക്കാത്തത് കാരണം ശ്രദ്ധിക്കാറില്ല എന്നുമാത്രം.
*മഴവില്ലിലും, ഹാലൂസിലും ധാരാളം ഫിസിക്സ് അടങ്ങിയിട്ടുണ്ട്. അത് നാം കാണുന്നതിൽ കൃത്യമായ ശാസ്ത്രവും ഉണ്ട്.
*ചന്ദ്രപ്രകാശം വളരെ തിളക്കമില്ലാത്തതിനാൽ, ചന്ദ്ര ഹാലോസ് മഴവില്ലുപോലെ കൂടുതലും നിറമില്ലാത്തവയാണ്, എന്നാൽ അകത്ത് കൂടുതൽ ചുവപ്പും ഹാലോയുടെ പുറത്ത് കൂടുതൽ നീലയും നമുക്ക് കാണാം.
.
*സൂര്യനു ചുറ്റുമുള്ള ഹാലോസിൽ ഈ നിറങ്ങൾ കൂടുതൽ ശ്രദ്ധേയമാണ്.
*ഒരു ഹലോസ് നമ്മൾ കാണുകയാണെങ്കിൽ, അകത്തെ അഗ്രം വളരെ ഷാർപ്പ് ആയും പുറം അറ്റം കൂടുതൽ പരന്നുകിടക്കുന്നതായും കാണാം.
.
*കൂടാതെ, ഹാലോയ്ക്ക് അകത്തു കാണുന്ന ഭാഗം ബാക്കി ആകാശത്തേക്കാൾ ഇരുണ്ടിരിക്കുന്നതും ശ്രദ്ധിക്കുക.
.
* സമീപത്ത് കാറ്റു, മഴ ഉള്ളതിന്റെ അടയാളങ്ങളാണ് ഹാലോസ്.