പെൺകുട്ടികളുടെ നഗ്നചിത്രങ്ങൾ കൈക്കലാക്കി ഭീഷണിപ്പെടുത്തുന്നയാൾ പോലിസ് പിടിയിൽ

ഇൻസ്റ്റഗ്രാമിലൂടെ പരിചയപ്പെടുന്ന പ്രായപൂർത്തിയാകാത്ത പെൺകുട്ടികളുമായി സൗഹൃദം സ്ഥാപിച്ച് നഗ്നചിത്രങ്ങൾ കൈക്കലാക്കി ഭീഷണിപ്പെടുത്തുന്നയാൾ പോലീസ് പിടിയിൽ.കോഴിക്കോട് രാമനാട്ടുകര സ്വദേശിയായ ഷമീർ അലിയെയാണ് കൊല്ലം അഞ്ചൽ പോലിസ് അറസ്റ് ചെയ്തത്. സംസ്ഥാനത്തുടനീളം മുപ്പതിൽ അധികം പെൺകുട്ടികൾക്ക് ഇയാൾ ഇൻസ്റ്റാഗ്രാമിലൂടെ മെസ്സേജ് അയച്ചിട്ടുണ്ട് എന്ന് അഞ്ചൽ പോലിസ് പറഞ്ഞു.അറസ്റ്റിലായ ഷമീർ അലി വിവാഹിതനും മൂന്ന് കുട്ടികളുടെ അച്ഛനും ആണ്. സഞ്ജു എന്ന പേരിൽ വ്യാജ ഇൻസ്റ്റാഗ്രാം അക്കൗണ്ട് ഉണ്ടാക്കിയാണ് ഷമീർ പെൺകുട്ടികൾക്ക് മെസ്സേജ് അയച്ചിരുന്നത്

Vartha Malayalam News - local news, national news and international news.