തുടർച്ചയായ ദിവസങ്ങളിൽ സ്വർണ വിലയിൽ വലിയ കുതിപ്പ്. പവന് 640 രൂപ വർധിച്ച് 57,920 രൂപാക്കാണ് സ്വർണ്ണ വ്യാപാരം നടക്കുന്നത്. ഗ്രാമിന് 80 രൂപ കൂടി 7240 രൂപയിലെത്തി. കേരളത്തിൻ്റെ ചരിത്രത്തിലെ തന്നെ ഏറ്റവും ഉയർന്ന സ്വർണ നിരക്കാണ് ഇത്. രാജ്യാന്തര വിപണികളിലും സ്വർണ വില കുതിച്ചുയർന്നതാണ് കേരളത്തിലും വില ഉയരാൻ കാരണം ആയത്. കഴിഞ്ഞ ദിവസങ്ങളിൽ പവന് 360 രൂപ വർധിച്ചതിലൂടെയാണ് ആദ്യമായി സ്വർണത്തിൻ്റെ വില 57,000 കടന്നത്. പവന് 58,000 രൂപ ആകാൻ ഇനി 80 രൂപയുടെ വ്യത്യാസം മാത്രമാണ് ഉള്ളത്. ഈ കഴിഞ്ഞ 9 ദിവസത്തിനിടക്ക് 1720 രൂപയാണ് വർധിച്ചത്.