സീയോൻസഭ ഒരുക്കിയ കിഡ്സ് പാർക്കിന്റെ ഉദ്ഘാടനം നടന്നു.

മുരിയാട് : മുരിയാട് എ.യു.പി.എസ് സ്കൂൾ കുട്ടികൾക്കായി എംപറർ ഇമ്മാനുവൽ ചർച്ച് ഒരുക്കിയ കിഡ്സ് പാർക്കിന്റെ ഉദ്ഘാടനം നടന്നു. സ്കൂൾ മാനേജ്മെന്റിന്റെയും അദ്ധ്യാപകരുടെയും ചിരകാല സ്വപനമാണ് ഈ പാർക്കിന്റെ നിർമ്മാണത്തിലുടെ പൂവണിഞ്ഞത്. എംപറർ ഇമ്മാനുവൽ ചർച്ചിന്റെ സാമൂഹ്യ പ്രതിബദ്ധതാ പദ്ധതിയുടെ ഭാഗമായി നിർമ്മിക്കപ്പെട്ട പാർക്കിന്റെ ഉദ്ഘാടനം മുരിയാട് പഞ്ചായത്ത് പ്രസിഡന്റ് ജോസ് ചിറ്റിലപ്പിള്ളി നിർവഹിച്ചു.

പഞ്ചായത്തംഗം ശ്രീജിത്ത് പട്ടത്ത് അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ എംപറർ ഇമ്മാനുവൽ ചർച്ച് പി.ആർ.ഒ ഡയസ് അച്ചാണ്ടി, സ്കൂളിന്റെ ഹെഡ്മിസ്ട്രസ്റ്റ് സുബി എം.പി, പി.ടി.എ പ്രസിഡന്റ് രജനി ഷിബു എന്നിവർ സംസാരിച്ചു.

Vartha Malayalam News - local news, national news and international news.