കൊവിഡ് കാലത്ത് സൗജന്യമായി നൽകിയ കിറ്റുകളുടെ കാര്യത്തിൽ റേഷൻ വ്യാപാരികൾക്കുള്ള കമ്മീഷൻ കുടിശ്ശിക ആറാഴ്ചയ്ക്കകം നൽകണമെന്ന് ഹൈക്കോടതി ഉത്തരവിട്ടു.സംഘടനാ നേതാക്കളായ ആറ് വ്യാപാരികൾക്ക് മാത്രമാണ് സർക്കാർ ആദ്യം കമ്മീഷൻ നൽകിയിരുന്നതെങ്കിലും 37 കേസുകളിലായി പതിനായിരത്തോളം റേഷൻ വ്യാപാരികൾ കക്ഷി ചേരുകയും ഹൈക്കോടതിയിൽ നിന്ന് അനുകൂല വിധി സമ്പാദിക്കുകയും ചെയ്തു.നാല് മാസത്തിനകം കമ്മീഷൻ നൽകണമെന്ന് ഹൈക്കോടതിയും സർക്കാരിനോട് ആവശ്യപ്പെട്ടിരുന്നുവെങ്കിലും വിധിക്കെതിരെ സർക്കാർ സുപ്രീം കോടതിയെ സമീപിക്കുകയായിരുന്നു.എന്നാൽ, സുപ്രീം കോടതി കേസ് തള്ളിയതോടെ റേഷൻ വ്യാപാരികൾ കോടതിയലക്ഷ്യ ഹർജിയുമായി വീണ്ടും ഹൈക്കോടതിയെ സമീപിച്ചു.സമയപരിധി ആറ് മാസത്തേക്ക് നീട്ടണമെന്ന് സർക്കാർ ആവശ്യപ്പെട്ടെങ്കിലും ആറാഴ്ചക്കകം കമ്മീഷൻ നൽകണമെന്ന് ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ ഉത്തരവിട്ടു.റേഷൻ വ്യാപാരികൾക്ക് 10 മാസത്തെ കമ്മീഷൻ നൽകാനുള്ളത് 46 കോടി രൂപയാണ്.