29 കാരി വീടിനുള്ളില്‍ തൂങ്ങിമരിച്ച നിലയില്‍

എറണാകുളം പെരുമ്പാവൂർ ഓടക്കാലിയിൽ യുവതിയെ വീടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. ഓടക്കാലി പുളിയാമ്പിള്ളി മുഗൾ നെടുമ്പുറത്ത് വീട്ടിൽ വിഷ്ണുവിന്റെ ഭാര്യ ചാന്ദിനി (29 )യാണ് മരിച്ചത്.ഒരു സ്വകാര്യ മൈക്രോ ഫൈനാൻസ് സ്ഥാപനത്തിൽ നിന്ന് ചാന്ദിനി പണം വായ്പ എടുത്തിരുന്നുവെന്നാണ് വിവരം. ഇതിന്റെ ഗഡുക്കൾ അടയ്ക്കേണ്ട ദിവസമായിരുന്നു ബുധനാഴ്ച. ഇതിൽ കുടിശ്ശികയും ഉണ്ടായിരുന്നു. പൈസ അടക്കാഞ്ഞതോടെ സ്ഥാപനത്തിലെ ജീവനക്കാരിൽ ചിലർ ബുധനാഴ്ച ഇവരുടെ വീട്ടിൽ വന്നതായി ബന്ധുക്കളിൽ ചിലർ പറയുന്നുണ്ട്. കുറുപ്പുംപടി പോലീസ് സ്ഥലത്തെത്തി അന്വേഷണം തുടങ്ങി.

Vartha Malayalam News - local news, national news and international news.