വീട്ടില്‍ മദ്യം വിൽപ്പന നടത്തുന്നയ്യാൾ എക്‌സൈസ് പിടിയില്‍

അന്താരാഷ്ട്ര ലഹരി വിരുദ്ധദിനത്തോടനുബന്ധിച്ചുള്ള ഡ്രൈ ഡേ പെട്രോളിംഗില്‍ ഇരിങ്ങാലക്കുട അസിസ്റ്റന്റ് എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ അനൂപ് കുമാര്‍ എംജിയും പാര്‍ട്ടിയും നഗരസഭ മൂന്നാം വാർഡ് കരുവന്നൂര്‍ വെട്ടുകുന്നത്തുകാവ് ക്ഷേത്രത്തിനു സമീപത്തിനടുത്തുനിന്നും വീട്ടിൽ മദ്യ വില്പന നടത്തിയ തെക്കുടന്‍ വീട്ടില്‍ ജിതേഷ് എന്നയാളെ ആറ് ലിറ്റര്‍ ഇന്ത്യന്‍ നിര്‍മ്മിത വിദേശമദ്യവും, 500 രൂപ എന്നിവ സഹിതം പിടികൂടി കേസെടുത്തു ഓഫീസില്‍ ഹാജരാക്കി.

CR. No. 68/24

 U/s 55(i), 13 R/w 63.ആയി രജിസ്റ്റര്‍ ചെയ്തു.

പ്രതിയെ ഇരിങ്ങാലക്കുട കോടതിയിൽ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.

 പാർട്ടിയിൽ എ ഇ ഐ ഗ്രേഡ് ബാബു സന്തോഷ്, ബിന്ദു രാജ്, ശോഭിത്, ശ്യാമലത എന്നിവരും ഉണ്ടായിരുന്നു.

Vartha Malayalam News - local news, national news and international news.