എടിഎം കവ‍ര്‍ച്ച: മുഖ്യ സൂത്രധാരൻ മുഹമ്മദ്‌ അക്രം; കൊല്ലപ്പെട്ടത് ട്രക്ക് ഉടമ സുമാനുദ്ദീൻ. ബവേരിയ സംഘത്തിന്റെ പിന്നിൽ ആര്????

കേരളം കണ്ട ഏറ്റവും വലിയ ആസൂത്രിത എടിഎം കൊള്ളയായ തൃശ്ശൂരിലെ എ.ടി.എം. കവർച്ചയുടെ മുഖ്യ സൂത്രധാരൻ പിടിയിലായ മുഹമ്മദ് അക്രമാണെന്ന് പൊലീസ് ചോദ്യം ചെയ്യലിലൂടെ കണ്ടെത്തി. എടിഎം കവർച്ചയുമായി ബന്ധപ്പെട്ട് തമിഴ്‌നാട്ടില്‍ പിടിയിലായ പ്രതികളില്‍ രണ്ട് പേർ കേരളത്തിലെത്തിയത് വിമാന മാർഗ്ഗമാണ് .മൂന്ന് പേർ കാറിലും മറ്റുള്ളവർ ട്രക്കിലുമാണ് കേരളത്തിലെത്തിയത്.ഹരിയാനയിലെ പല്‍വാല്‍ ജില്ലക്കാരായ ഇർഫാൻ, സഫീർഖാൻ, സഖ്‌വീൻ, മുബാറക് എന്നിവരും നൂഹ് ജില്ലയില്‍ നിന്നുള്ള മുഹമ്മദ് അക്രം, അസീർ അലി, സുമാനുദ്ദീൻ എന്നിവരാണ് സംഘാംഗങ്ങള്‍. ഇതില്‍ സുമാനുദ്ദീൻ കൊല്ലപ്പെട്ടു. അസീർ അലി പൊലീസുമായുണ്ടായ ഏറ്റുമുട്ടലില്‍ പരിക്കേറ്റ് ചികിത്സയില്‍ കഴിയുകയാണ്. മറ്റുള്ളവരെ പൊലീസ് വിശദമായി ചോദ്യം ചെയ്യുകയാണ്. പൊലീസുമായി ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടത് ട്രക്ക് ഉടമ സുമാനുദ്ദീൻ ആണെന്ന് തമിഴ്‌നാട് പൊലീസ് സ്ഥിരീകരിച്ചു.

കവർച്ചയ്ക്കായുള്ള സ്ഥലങ്ങൾ തിരഞ്ഞെടുത്തത് അക്രമായിരുന്നുവെന്നാണ് പ്രതികളുടെ മൊഴി. സബീർ കാന്തും, സൗകിനും വിമാന മാർഗ്ഗം കേരളത്തിലെത്തി . സംഘത്തിലൊരാളായ മുബാറകിന് ഒന്നിനെ കുറിച്ചും ഒരു അറിവുമില്ലെന്നും ഇയാളുടെ പേരില്‍ മറ്റ് കേസുകള്‍ ഇല്ലെന്നും പൊലീസ് കണ്ടെത്തി.സംഭവത്തില്‍ ഏഴ് പേരാണ് പിടിയിലായിരിക്കുന്നത്. 20 കിലോമീറ്റർ പരിധിയില്‍ മൂന്ന് എടിഎം കൗണ്ടറുകളിലാണ് രാത്രി മോഷണം നടന്നത്.

68 ലക്ഷം രൂപ കൊള്ളയടിക്കപ്പെട്ടു. തമിഴ്നാട്ടിലെ നാമക്കലില്‍ വെച്ച് ഏഴ് പ്രതികളെയും സിനിമാ സ്റ്റൈലില്‍ തമിഴ്നാട് പോലീസ് പിടികൂടി.

Vartha Malayalam News - local news, national news and international news.