എംപറര്‍ ഇമ്മാനുവല്‍ ചര്‍ച്ചിന്റെ ഹീല്‍-2025 എന്ന ആരോഗ്യ പദ്ധതിയുടെ ഭാഗമായുള്ള സൗജന്യ നേത്ര പരിശോധന ക്യാമ്പ് ചാലക്കുടി റോട്ടറി ക്ലബ്ബ് ഓഡിറ്റോറിയത്തില്‍ നടന്നു.
തൃശ്ശൂര്‍ ആര്യാ ഐ കെയര്‍ ആശുപത്രി , ചാലക്കുടി ചിറയത്ത് ഒപ്റ്റിക്കല്‍സ് എന്നീ സ്ഥാപനങ്ങളുമായി സഹകരിച്ച് നടത്തിയ ക്യാമ്പിന്റെ ഉദ്ഘാടനം ചാലക്കുടി നഗരസഭ ചെയര്‍മാന്‍ ഷിബു വാലപ്പന്‍ നിര്‍വ്വഹിച്ചു. എംപറര്‍ ഇമ്മാനുവല്‍ ചര്‍ച്ച് പി.ആര്‍.ഒ ഡയസ് ആച്ചാണ്ടി, നഗരസഭാ കൗണ്‍സിലര്‍ സുധാ ഭാസ്‌കര്‍, ആര്യാ കെയര്‍ ആശുപത്രി പ്രതിനിധി ഡോ. നീരജ എന്നിവര്‍ സംസാരിച്ചു. ക്യാമ്പില്‍ പങ്കെടുത്തവര്‍ക്കായി പദ്ധതിയുടെ ഭാഗമായി സൗജന്യ നിരക്കില്‍ തിമിര ശസ്ത്രക്രിയക്കുള്ള സൗകര്യങ്ങളും സൗജന്യ നിരക്കില്‍ കണ്ണട വിതരണവും ഉണ്ടായിരുന്നു.