യുവ കത്തോലിക്കാ വൈദികൻ തൃശൂരിൽ പള്ളിമുറിയിൽ തൂങ്ങിമരിച്ച നിലയിൽ

 

തൃശൂർ :യുവ വൈദികൻ പള്ളിമുറിയിൽ തൂങ്ങിമരിച്ച നിലയിൽ.എരുമപ്പെട്ടി പതിയാരം സെൻറ് ജോസഫ്സ് പള്ളി വികാരിയെയാണ് പള്ളിയിലെ കിടപ്പുമുറിയിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത് . പെരിഞ്ചേരി സ്വദേശിയായ ലിയോ പുത്തൂർ (32) ആണ് മരിച്ചത്. കഴിഞ്ഞ ഒക്ടോബർ 22നാണ് പതിയാരം പള്ളിയിൽ വികാരിയച്ചനായി ലിയോ പുത്തൂർ ചുമതലയേറ്റത്.

ഇന്ന് ഉച്ചയ്ക്ക് 12.30 യോടെ പള്ളിമണിയടിക്കുന്നതിനായി കപ്യാർ പള്ളി വികാരിയെ അന്വേഷിക്കുകയായിരുന്നു. കാണാത്തതിനെ തുടർന്ന് കൈക്കാരനെ വിവരമറിയിച്ചു. തുടർന്ന് പള്ളിയോടു ചേർന്നുള്ള വികാരിയച്ചന്റെ കിടപ്പുമുറിയിലേക്ക് ജനലിലുടെ കൈക്കാരൻ നോക്കിയപ്പോഴാണ് തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തയിത്.

Vartha Malayalam News - local news, national news and international news.