നാഷണല്‍ മെഡിക്കല്‍ കമ്മീഷൻ ലോഗോയില്‍ മതപരമായ ചിഹ്നം ഉപയോഗിച്ചതിനെതിരെ ഇന്ത്യൻ മെഡിക്കല്‍ അസോസിയേഷൻ. ലോഗോ ലോഗോയില്‍ വരുത്തിയ മാറ്റം തികച്ചും പ്രതിഷേധാര്‍ഹമാണെന്ന് അറിയിച്ചു.
മതേതരത്വവും ശാസ്ത്രീയ കാഴ്ചപ്പാടും വച്ചു പുലര്‍ത്തേണ്ട കമ്മീഷൻ അതിന്റെ ലോഗോയില്‍ മതപരമായ ചിഹ്നങ്ങള്‍ ഉള്‍പ്പെടുത്തുന്നത് അപകടകരമാണെന്ന് ഐഎംഎ പ്രസ്താവനയില്‍ വ്യക്തമാക്കി.
ആധുനിക വൈദ്യ ശാസ്ത്രത്തിന് സ്വീകാര്യമല്ലാത്ത ഈ തീരുമാനം ഉടനടി പിൻവലിക്കണമെന്ന് ഐഎംഎ പ്രസ്താവനയില്‍ ആവശ്യപ്പെട്ടു. ഉടനടി തീരുമാനം പിൻവലിക്കാൻ വേണ്ട നിദ്ദേശങ്ങള്‍ നല്‍കാൻ കേന്ദ്ര ആരോഗ്യ മന്ത്രാലയം മുൻകൈ എടുക്കണമെന്നും സംഘടന ആവശ്യപ്പെട്ടു. ലോഗോയുടെ നടുവില്‍ അശോകസ്തംഭത്തിന് പകരം ധന്വന്തരിയുടെ കളര്‍ ചിത്രവും ഇന്ത്യ എന്ന് എഴുതിയിരിന്നിടത്ത് ഭാരത് എന്നുമാണ് മാറ്റം വരുത്തിയിരിക്കുന്നത്.
കേന്ദ്ര സര്‍ക്കാരിന്റെ ഇന്ത്യ പേര് മാറ്റത്തിനെതിരെ വിമര്‍ശനമുയരുന്നതിനിടെയാണ് മെഡിക്കല്‍ കമ്മീഷന്റെ ലോഗോ മാറ്റവുമുണ്ടാകുന്നത്. , ഈ മാറ്റം സംബന്ധിച്ച് മെഡിക്കല്‍ കമ്മീഷന്റെ വിശദീകരണം ഇതുവരെ പുറത്തുവന്നിട്ടില്ല. ഇന്ത്യയുടെ പേര് ഔദ്യോഗികമായി ഭാരത് എന്നാക്കണമെന്നതു സംബന്ധിച്ച ചര്‍ച്ചകള്‍ രാജ്യത്ത് സജീവമാകുന്നിതിനിടെയായിരുന്നു പുതിയ നീക്കം.