ദൂരദർശൻ ഇംഗ്ലീഷ്, ഹിന്ദി വാർത്താ ചാനലുകളുടെ ലോഗോ നിറംമാറ്റി കവിയാക്കി

കേന്ദ്രസർക്കാർ ഉടമസ്ഥതയിലുള്ള ദൂരദർശൻ ഇംഗ്ലീഷ്, ഹിന്ദി വാർത്താ ചാനലുകളുടെ ലോഗോ നിറംമാറ്റി. ചുവപ്പിനു പകരം കാവിനിറത്തിലാണ് പുതിയ ലോഗോ.

ലോഗോക്കൊപ്പം സ്ക്രീനിങ് നിറവും കാവിയാക്കി.

പുതിയ ലോഗോ അവതരിപ്പിക്കവേ ഡി.ഡി. ന്യൂസ് സാമൂഹികമാധ്യമമായ എക്സില്‍ അതിന്റെ ഒരു വീഡിയോയും പങ്കുവെച്ചു. 'മൂല്യങ്ങള്‍ മാറ്റമില്ലാതെ തുടരുമ്ബോള്‍, ഞങ്ങള്‍ പുതിയ അവതാരത്തിലേക്ക്. മുൻപെങ്ങുമില്ലാത്ത വിധത്തിലുള്ള വാർത്താ യാത്രയ്ക്ക് തയ്യാറാകൂ. പുതിയ ഡി.ഡി. ന്യൂസ് അനുഭവിക്കൂ' എന്നാണ് എക്സില്‍ കുറിച്ചത്.

ഭരണപക്ഷത്തിന് അനുകൂലമായ വാർത്തകളും പരിപാടികളും സംപ്രേഷണം ചെയ്യുന്നുവെന്ന പ്രതിപക്ഷ ആരോപണം നിലനില്‍ക്കേയാണ് ലോഗോയുടെ നിറംമാറ്റം.

Vartha Malayalam News - local news, national news and international news.