അതിശക്തമായ മഴക്ക് പിന്നാലെ സഹാറ മരുഭൂമിയിൽ കെട്ടി കിടക്കുന്ന തടാകങ്ങൾ.

ലോകത്തിലെ തന്നെ ഏറ്റവും കൂടുതൽ ചൂടുള്ള മരുഭൂമിയായ സഹാറയിൽ അതിശക്തമായ മഴക്ക് പിന്നാലെ തടാകങ്ങൾ രൂപപ്പെട്ടു. ഈ അടുത്തിടെ പെയ്ത അതിശക്തമായ മഴക്ക് ശേഷമാണ് വെള്ളപൊക്കത്താൽ രൂപപ്പെട്ട തടാകവും അതിനോട് ചേർന്നുള്ള മണൽ ചരിവുകളും കണ്ടത്. സഹാറയോട് ചേർന്ന് കിടക്കുന്ന പട്ടണമായ മെഴുഗക്ക് സമീപത്താണ് പുതിയ തടാകങ്ങൾ രൂപപ്പെട്ടത്. ഈ അടുത്തിടെ എടുത്ത ആകാശദൃശ്യങ്ങളിൽ നിന്നുമാണ് ഈ കാഴ്ച കണ്ടത്. സഹാറയിൽ പച്ചപ്പ് രൂപപ്പെട്ട ആകാശ ദൃശ്യങ്ങൾ നാസ ഈ അടുത്ത് പുറത്തുവിട്ടിരുന്നു. അതിൻ്റെ അമ്പരപ്പ് മാറുന്നതിന് മുന്നെയാണ് പുതിയ തടാകങ്ങൾ സഹാറയിൽ രൂപപ്പെട്ടിരിക്കുന്നത്.

Vartha Malayalam News - local news, national news and international news.