വടകരയില്‍ ബൈക്ക് മോഷ്ടാക്കളായ അഞ്ച് പേര്‍ അറസ്റ്റില്‍; പിടിയിലായത് ഒൻപത്, പത്ത് ക്ലാസ്സുകളില്‍ പഠിക്കുന്ന വിദ്യാര്‍ഥികള്‍

വടകര: വടകരയില്‍ ബൈക്ക് മോഷ്ടാക്കളായ അഞ്ച് പേരെ പൊലീസ് അറസ്റ്റ് ചെയ്തു. അറസ്റ്റിലായത് ഒൻപത്, പത്ത് ക്ലാസ്സുകളില്‍ പഠിക്കുന്ന വിദ്യാർഥികള്‍.

വടകരയിലെ വിവിധ സ്കൂളുകളില്‍ പഠിക്കുന്ന വിദ്യാർത്ഥികളാണ് പിടിയിലായത്. മോഷണം പോയ ബൈക്കുകള്‍ പൊലീസ് കസ്റ്റഡിയിലെടുത്തു. ബൈക്കുകള്‍ രൂപമാറ്റം വരുത്തി വ്യാജ നമ്ബർ പ്ലേറ്റുകള്‍ ഘടിപ്പിച്ചായിരുന്നു പ്രതികള്‍ ഉപയോഗിച്ചിരുന്നത്.

റെയില്‍വേ സ്റ്റേഷൻ പരിസരത്ത് നിന്നാണ് ബൈക്കുകള്‍ മോഷണം പോയത്. ബൈക്കുകളുടെ ലോക്ക് പൊട്ടിച്ചാണ് പ്രതികള്‍ കവർച്ച നടത്തിയത്. ബൈക്ക് മോഷണം പതിവായതോടെ വടകര പോലീസ് പ്രത്യേക സ്‌ക്വാഡ് രൂപീകരിച്ച്‌ നടത്തിയ അന്വേഷണത്തിലാണ് സ്കൂള്‍ വിദ്യാർത്ഥികള്‍ പിടിയിലായത്.

മോഷ്ടിക്കുന്ന വാഹനങ്ങള്‍ വീട്ടില്‍ കൊണ്ടുപോകാത്തതിനാല്‍ രക്ഷിതാക്കളും വിവരമറിഞ്ഞില്ല. ഇത്തരം വാഹനങ്ങള്‍ വില്‍പ്പന നടത്താതെ സ്വകാര്യ ആവശ്യങ്ങള്‍ക്കാണ് ഉപയോഗിച്ചത്. ഇവരെ ജുവനൈല്‍ ജസ്റ്റിസ് ബോർഡില്‍ ഹാജരാക്കും.

Vartha Malayalam News - local news, national news and international news.