പറവൂരിനു സമീപമുള്ള കോഴിത്തുരുത്ത് എന്ന നിരോധിക്കപ്പെട്ട പ്രദേശത്ത് സുഹൃത്തുക്കളോടൊപ്പം നീന്താൻ എത്തിയ വിദ്യാർഥി മുങ്ങിമരിച്ചു. 5:20 നും 5:30 നും ഇടയിൽ ആയിരുന്നു സംഭവം നടന്നത്. ഏകദേശം 6:35 ന് ഫയർഫോഴ്‌സിലെ സ്കൂബ ഡൈവർമാർ പ്രദേശത്ത് എത്തുകയും മൃതദേഹം കണ്ടെടുക്കുകയും ചെയ്തു. CPR എടുത്ത ശേഷം മൃതദേഹം ആശുപത്രിയിലേക്ക് കൈമാറി.