കോഴിക്കോട് നിപ സ്ഥിരീകരിച്ച ആരോഗ്യ പ്രവര്‍ത്തകന്റെ റൂട്ട് മാപ്പ് പുറത്ത് വിട്ടു; സമ്ബര്‍ക്ക പട്ടികയില്‍ 950 പേര്‍

സെപ്റ്റംബര്‍ 13ന് നിപ സ്ഥിരീകരിച്ച കോഴിക്കോട് ഇഖ്റ ഹോസ്പിറ്റലിലെ 24 വയസ്സുകാരനായ ആരോഗ്യ പ്രവര്‍ത്തകന്റെ റൂട്ട് മാപ്പ് പുറത്തു വിട്ടു.

സെപ്റ്റംബര്‍ 5ന് ഉച്ചയ്ക്ക് 2 മണി മുതല്‍ രാത്രി 9 മണി വരെ കോഴിക്കോട് ഇഖ്‌റ ആശുപത്രിയിലെ ഇ ഡി പ്രയോറിറ്റി ഏരിയയില്‍ ചെലവഴിച്ചു. സെപ്റ്റംബര്‍ 6ന് വൈകീട്ട് 7:30 ന് ഐസൊലേഷൻ ഏരിയയില്‍ പ്രവേശിപ്പിച്ചു. അന്നേ ദിവസം രാത്രി 11 മണിക്ക് ഇ ഡി പ്രയോറിറ്റി ഫസ്റ്റ് ഏരിയയിലും, ട്രയാഗ് ബില്ലിംഗ് ഏരിയകളിലും സന്ദര്‍ശിച്ചു.

സെപ്റ്റംബര്‍ 7ന് രാവിലെ 8.10 ന് എച്ച്‌ ഡി യു സ്റ്റാഫ് വാഷ് റൂമിലും, ഇ ഡി സെക്കൻഡ് ഫാര്‍മസിയിലും ട്രയാഗ് ബില്ലിംഗ് ഏരിയയിലും സന്ദര്‍ശിച്ചു. സെപ്റ്റംബര്‍ 8ന് രാത്രി 8 മണിക്ക് ജനറല്‍ ഒ പിയിലും 8:30ന് ഇ ഡി ഫാര്‍മസിയിലും സന്ദര്‍ശിച്ചു.

സെപ്റ്റംബര്‍ 10ന് രാവിലെ എട്ട് മണി മുതല്‍ വൈകീട്ട് മൂന്ന് മണി വരെയും സെപ്റ്റംബര്‍ 11ന് ഉച്ചക്ക് രണ്ട് മണി മുതല്‍ ഒമ്ബത് മണി വരെയും രാത്രി 11.30 നും ഇ ഡി പ്രയോറിറ്റി ഏരിയ സന്ദര്‍ശിച്ചിട്ടുണ്ട്.

സെപ്റ്റംബര്‍ 6ന് വെെകീട്ട് 7.30 നും സെപ്റ്റംബര്‍ 7ന് രാവിലെ 9 മണിക്കും എട്ടിന് ഉച്ചയ്ക്ക് ഒരു മണിക്കും വെെകീട്ട് 7.30 നും സെപ്റ്റംബര്‍ 9ന് ഉച്ചയ്ക്ക് ഒരു മണിക്കും വെെകീട്ട് 7.30 നും സെപ്റ്റംബര്‍ 10ന് ഉച്ചയ്ക്ക് ഒരു മണിക്കും വെെകീട്ട് 7.30 നും സെപ്റ്റംബര്‍11-ന് ഉച്ചയ്ക്ക് 1.30 നും ഇഖ്‌റ ആശുപത്രിയിലെ സ്റ്റാഫ് മെസ്സില്‍ സന്ദര്‍ശനം നടത്തി.

Vartha Malayalam News - local news, national news and international news.