പെൺകുട്ടിയെ പള്ളി മേടയിലെത്തിച്ച് പീഡിപ്പിച്ചു; വികാരി അറസ്സിൽ

മുണ്ടക്കയം: പെൺകുട്ടിയെ പള്ളി മേടയിലെത്തിച്ച് പീഡിപ്പിച്ച കേസിൽ വികാരി അറസ്റ്റിൽ. കോട്ടയം വെള്ളൂർ സ്വദേശിയായ സന്തോഷ് ആണ് പിടിയിലായത്. ഇടുക്കി പെരുവന്താനത്താണ് സംഭവം. പോലീസ് കേസെടുത്തതിന് പിന്നാലെ ഒളിവിൽ പോയ പ്രതിയെ വേളാങ്കണ്ണിയിൽവച്ച് പിടി കൂടുകയായിരുന്നു.

കഴിഞ്ഞമാസം ഒൻപതിനാണ് സംഭവം നടന്നത്.കൗൺസിലിങ്ങിനെത്തിയ പെൺകുട്ടിയെയാണ് ഇയാൾ പീഡിപ്പിച്ചത്.പാലൂർക്കാവിലെ പള്ളി വികാരിയാണ്

പ്രതിയായ സന്തോഷ്.

കൗൺസിലിങ്ങിന് എത്തിയ പെൺകുട്ടിയെ പള്ളിമേടയിലേക്ക് കൂട്ടിക്കൊണ്ടു പോയശേഷം അവിടെ വച്ച് പീഡിപ്പിക്കാൻ ശ്രമിക്കുകയായിരുന്നു എന്നാണ് പരാതി.പീഡന വിവരം പെൺകുട്ടി വീട്ടുകാരോട് പറയുകയായിരുന്നു .തുടർന്ന് വീട്ടുകാർ പെരുവന്താനം പോലീസിൽ പരാതി നൽകി.കേസെടുത്തതിന് പിന്നാലെ സന്തോഷ് ഒളിവിൽ പോവുകയായിരുന്നു.മൊബൈൽ ഫോൺ സിഗ്നൽ ഉൾപ്പെടെ പരിശോധിച്ച് പോലീസ് ഇയാൾ തമിഴ്നാട്ടിലേക്ക് കടന്നതായി ഉണ്ടെന്ന് വിവരം ലഭിച്ചത്.

Vartha Malayalam News - local news, national news and international news.