പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളെ ലൈംഗികപീഡനത്തിരയാക്കിയെന്ന പരാതിയില്‍ പാസ്റ്റർ ജോണ്‍ ജെബരാജിനെതിരെ കേസ്

പ്രായപൂർത്തിയാകാത്ത പെണ്‍കുട്ടികളെ പീ‍ഡിപ്പിച്ച കേസില്‍ പാസ്റ്റർക്കെതിരെ കേസെടുത്തു. കോയമ്ബത്തൂരിലെ കിംഗ് ജനറേഷൻ പ്രാർത്ഥന ഹാളിലെ പാസ്റ്ററായ ജോണ്‍ ജെബരാജിനെതിരെയാണ് കേസെടുത്തത്.

ഇയാള്‍ പീഡിപ്പിച്ചെന്ന രണ്ട് പെണ്‍കുട്ടികളുടെ പരാതിയിലാണ് പൊലീസിന്റെ നടപടി. സോഷ്യല്‍മീഡിയയില്‍ ഉള്‍പ്പെടെ സജീവമായ ജോണ്‍ ജെബരാജ് നിലവില്‍ ഒളിവിലാണ്.

2024 മേയിലായിരുന്നു കേസിനാസ്പദമായ സംഭവം. ജെബരാജിന്റെ വീട്ടില്‍ വച്ചാണ് പതിനാലും പതിനാനേഴും വയസുള്ള പെണ്‍കുട്ടികളെ പീഡിപ്പിച്ചത്. ജെബരാജിന്റെ ഭാര്യാപിതാവിനും സംഭവത്തില്‍ പങ്കുണ്ടെന്നാണ് വിവരം. ഇയാളാണ് കുട്ടികളെ വീട്ടിലെത്തിച്ചത്.

സോഷ്യല്‍മീഡിയയില്‍ സജീവമാണ് പ്രതിയായ പാസ്റ്റർ ജോണ്‍ ജെബരാജ്. യൂട്യൂബ്, ഫെയ്സ്ബുക്ക്, ഇൻസ്റ്റഗ്രാം തുടങ്ങിയ പ്ലാറ്റ്ഫോമുകളില്‍ വലിയ തോതില്‍ ഫോളോവേഴ്സുള്ള വ്യക്തിയാണ് ഇയാള്‍. ഒളിവില്‍ പോയ ജെബരാജിനെ കണ്ടെത്താനുള്ള അന്വേഷണം ആരംഭിച്ചു. ഇതിനായി പ്രത്യേക സംഘത്തെയും രൂപീകരിച്ചിട്ടുണ്ട്.

Vartha Malayalam News - local news, national news and international news.