അഹമ്മദാബാദ്: ഈസ്റ്റർ ദിന പ്രാർത്ഥനക്കിടെ ഗുജറാത്തിലെ പള്ളിയിലേക്ക് ആയുധങ്ങളുമായി ഇരച്ചുകയറി ഹിന്ദുത്വ പ്രവർത്തകർ.
വി.എച്ച്.പി, ബജ്റങ് ദള്‍ പ്രവർത്തകരാണ് ജയ് ശ്രീറാം വിളിച്ച് അഹമ്മദാബാദിലുള്ള ഓഡാവിലെ പള്ളിയിലേക്ക് കയറിയത്.
സ്ത്രീകളും കുട്ടികളുമടക്കം നിരവധി പേര്‍ ഈ സമയത്ത് പള്ളിക്കകത്തുണ്ടായിരുന്നു. ഹിന്ദുക്കള്‍ പുറത്തേക്ക് ഇറങ്ങണമെന്ന് അടക്കം സംഘം ആക്രോശിച്ചു.
ഇതിന്‍റെ ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. കോണ്‍ഗ്രസ് ഔദ്യോഗിക എക്സ് അക്കൗണ്ടില്‍ ഭീഷണി ദൃശ്യം പങ്കുവെച്ചിട്ടുണ്ട്. സംഘത്തിന്‍റെ ചോദ്യം ചെയ്യലില്‍ ആർക്കും ഗുരുതര പരിക്കേറ്റതായി റിപ്പോർട്ടില്ല.
പൊലീസ് സ്ഥലത്തെത്തുകയും ഉദ്യോഗസ്ഥർ ജനക്കൂട്ടത്തെ പിരിച്ചുവിടുകയും ചെയ്തു. ഞായറാഴ്ച വൈകുന്നേരം വരെ ആരെയും അറസ്റ്റ് ചെയ്തതായി വിവരമില്ല.