30 വെള്ളികാശ് '300 രൂപയായി' നട്ടെല്ല് 'റബ്ബർ' ആയവർക്ക്... ബിഷപ് ജോസഫ് പാംപ്ലാനിയുടെ പ്രസ്താവനയ്ക്ക് ട്രോള്‍

റബർ താങ്ങുവില കിലോഗ്രാമിന് 300 രൂപയാക്കിയാൽ ബിജെപിക്ക് പിന്തുണ നൽകുമെന്ന തലശേരി അതിരൂപത ആർച്ച് ബിഷപ് മാർ ജോസഫ് പാംപ്ലാനിയുടെ പ്രസ്താവനയ്ക്ക് പിന്നാലെ സോഷ്യല്‍ മീഡിയയില്‍ ട്രോളുകളുടെ പൂരമാണ് . റബറിന് മുന്നൂറാക്കാന്‍ പറ്റില്ല, വേണമെങ്കില്‍ പ്രെട്രോളിന് കൂട്ടാം, റബ്ബറിന്റെ വില കൂടുന്നതി നുസരിച്ചുള്ള സീറ്റിന്റെ കുറവ് ഏതായാലും കേരളത്തിൽ പാർട്ടിക്ക് ഇല്ല, ഇങ്ങനെ പോകുന്നു ട്രോളുകള്‍. അതേ സമയം മാര്‍ ജോസഫ് പാംപ്ലാനിയുമായി ബിജെപി നേതാക്കള്‍ കൂടിക്കാഴ്ച നടത്തി. ചൊവ്വാഴ്ച തലശേരി ബിഷപ്സ് ഹൗസില്‍വച്ചായിരുന്നു കൂടിക്കാഴ്ച. റബ്ബര്‍ വിലയിടിവ് അടക്കമുള്ള ആശങ്കകള്‍ പങ്കുവച്ചെന്ന് ബിജെപി കണ്ണൂര്‍ ജില്ലാ പ്രസി‍ഡന്റ് പറഞ്ഞു.

Vartha Malayalam News - local news, national news and international news.