പതിനൊന്നുകാരനെ കൊലപ്പെടുത്തി മൃതദേഹം സെപ്റ്റിക് ടാങ്കിൽ തള്ളിയ രണ്ടാനമ്മയെ പൊലീസ് അറസ്റ്റ് ചെയ്തു. ഉത്തർപ്രദേശിലെ ഗാസിയാബാദിലാണ് സംഭവം. സുഹൃത്തിന്റെ സഹായത്തോടെയാണ് പ്രതി കൊലപാതകം നടത്തിയതെന്ന് പൊലീസ് പറഞ്ഞു.
ഷദാബിനെ കാണാനില്ലെന്ന് കാണിച്ച് പിതാവ് രാഹുൽ സെൻ നൽകിയ പരാതിയിൽ പൊലീസ് നടത്തിയ അന്വേഷണത്തിലൂടെയാണ് കൊലപാതക വിവരം പുറത്താകുന്നത്. ഒക്‌ടോബർ 15 നാണ് ഷദാബിനെ കാണാതായത്. സിസിടിവി ദൃശ്യങ്ങളിൽ നിന്ന് ഞായറാഴ്ച വൈകുന്നേരം മുതൽ കുട്ടി വീട്ടിൽ നിന്ന് പുറത്തുപോയിട്ടില്ലെന്ന് കണ്ടെത്തി.
ഇതിൽ സംശയം തോന്നിയ പൊലീസ് വീട്ടിൽ പരിശോധന നടത്തി. തുടർന്ന് സെപ്റ്റിക് ടാങ്കിൽ നിന്ന് ഷദാബിൻ്റെ മൃതദേഹം കണ്ടെത്തുകയായിരുന്നു. പൊലീസ് ചോദ്യം ചെയ്യലിൽ സുഹൃത്ത് പൂനത്തിന്റെ സഹായത്തോടെ ഷബാദിനെ കൊലപ്പെടുത്തിയതായി രണ്ടാനമ്മ രേഖ വെളിപ്പെടുത്തി