വൻ ദുരന്തം :തമിഴ്നാട്ടിലെ ടാറ്റ ഇലക്‌ട്രോണിക്സ് നിര്‍മാണ യൂണിറ്റില്‍ വൻ തീപിടുത്തം; 1,500-ലധികം ജീവനക്കാര്‍ കുടുങ്ങികിടക്കുന്നു

തമിഴ്നാട് ഹൊസൂരിലെ ടാറ്റ ഇലക്‌ട്രോണിക്സ് നിർമാണ യൂണിറ്റില്‍ വൻ തീപ്പിടിത്തം. സെല്‍ഫോണ്‍ നിർമാണ വിഭാഗത്തില്‍ ഇന്ന് പുലർച്ചെയായിരുന്നു സംഭവം. 1,500-ലധികം ജീവനക്കാർ ജോലിസ്ഥലത്തുണ്ടായിരുന്ന സമയത്താണ് അപകടം ഉണ്ടായത് .കുടുങ്ങിക്കിടക്കുന്നവരെ രക്ഷിക്കാൻ ശ്രമം തുടരുകയാണ്.അഗ്നിരക്ഷാ സേനാംഗങ്ങള്‍ അടക്കം സംഭവ സ്ഥലത്തുണ്ട്. നാഗമംഗലത്തിന് സമീപം ഉദ്ദാനപള്ളിയില്‍ രാവിലെ 5:30ഓടെയാണ് തീപിടിത്തം ഉണ്ടായത്.

തീ നിയന്ത്രണവിധേയമാക്കുന്നതിനായുള്ള അഗ്നിരക്ഷാ സേനയുടെ ശ്രമങ്ങൾ തുടരുന്നു . അപകടത്തില്‍ വൻ നാശനഷ്ടമുണ്ടായതായാണ് റിപ്പോർട്ട്. തീപിടുത്തം ഉണ്ടാകാനുള്ള കാരണം എന്താണെന്നു ഇതുവരെ കണ്ടെത്താൻ കഴിഞ്ഞിട്ടില്ല.

തീപിടുത്തത്തില്‍ കനത്ത പുക പ്രദേശത്താകെ വ്യാപിച്ചിരുന്നു. ഇത് തൊഴിലാളികളെയും നാട്ടുകാരെയുംപരിഭ്രാന്തിയിലാക്കി. ജീവനക്കാരെ ഒഴിപ്പിക്കാൻ നിരവധി ഫയർ എഞ്ചിനുകള്‍ സ്ഥലത്തുണ്ട്. തീപ്പിടിത്തത്തില്‍ ആർക്കും പരിക്കുകളില്ലഎന്നാണ് പ്രാഥമിക നിഗമനം . ശ്വാസസംബന്ധമായ ചില പ്രശ്നങ്ങള്‍ അനുഭപ്പെട്ട ജീവനക്കാരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതായി പോലീസ് അറിയിച്ചു.

ഹൊസൂരിലെ നിർമാണ യൂണിറ്റില്‍ തീപ്പിടിത്തമുണ്ടായതായി ടാറ്റ ഇലക്‌ട്രോണിക്സ് പ്രൈവറ്റ് ലിമിറ്റഡ് വക്താവ് സ്ഥിരീകരിച്ചു. സുരക്ഷാ പ്രോട്ടാക്കോളുകള്‍ പാലിച്ചിരുന്നു. അപകടകാരണം അന്വേഷിക്കുകയാണ്.

എല്ലാ ജീവനക്കാരുടെയും സുരക്ഷ ഉറപ്പാക്കിക്കൊണ്ട് എമർജൻസി പ്രോട്ടോക്കോളുകള്‍ പാലിച്ചതായി വക്താവ് പറഞ്ഞു. തീപിടുത്തത്തിൻ്റെ കാരണംഅന്വേഷിക്കുന്നുണ്ട്, ജീവനക്കാരെ സംരക്ഷിക്കുന്നതിന് ഉചിതമായ നടപടികള്‍ കൈക്കൊള്ളുമെന്നും അദ്ദേഹം വ്യക്തമാക്കി.

100-ലധികം പോലീസുകാരെ അപകട സ്ഥലത്ത് വിന്യസിച്ചിട്ടുണ്ട്. ജീവനക്കാരെ ഒഴിപ്പിക്കുന്നതടക്കമുള്ള പ്രവർത്തങ്ങള്‍ക്കായി ഗതാഗത നിയന്ത്രണം ഉൾപ്പെടെ നടക്കുന്നുണ്ട്.

Vartha Malayalam News - local news, national news and international news.