ചൈനയില്‍ വൈറലായി 'പാറ്റ കോഫി';

ഒരു കോഫി ഡേറ്റിന് പോകുന്നതായി സങ്കല്‍പ്പിക്കുക. ഒരു കാപ്പി ആസ്വദിച്ച് കുടിക്കാനായി നിങ്ങൾ കപ്പ് ഉയർത്തുമ്പോള്‍ അതിലൊരു പാറ്റ പൊങ്ങിക്കിടക്കുന്നത് കണ്ടാല്‍ എന്തായിരിക്കും നിങ്ങളുടെ പ്രതികരണം?

പൊടുന്നനെ സ്ഥലം കാലിയാക്കുകയായിരിക്കും നിങ്ങൾ ചെയ്യുക. ഇനി ആ പാനീയം മനഃപൂർവ്വം ഓർഡർ ചെയ്യുന്നത് ഒന്നു സങ്കല്‍പ്പിച്ച്‌ നോക്കൂ.

വിചിത്രമായി തോന്നുമെങ്കിലും 'കോക്കോച്ച്‌ കോഫി' പതുക്കെ വൈറലായി കൊണ്ടിരിക്കുകയാണ്. 2025 ൻ്റെ അവസാനത്തോടടുത്ത് ഈ അസാധാരണ പാനീയം വാർത്തകളില്‍ ഇടം നേടുകയും ചൂടേറിയ ചർച്ചകള്‍ക്ക് തുടക്കമിടുകയും ചെയ്തു. ലോകത്തിലെ വിലകൂടിയ കാപ്പികളില്‍ ഒന്നായ സിവെറ്റ് പൂപ്പ് കോഫിയെക്കുറിച്ച്‌ നിങ്ങള്‍ കേട്ടിട്ടുണ്ടാകുമല്ലോ. പക്ഷേ ഇത് കോക്കോച്ച്‌ കോഫിയാണ്, ഇന്റർനെറ്റിലെ ഏറ്റവും പുതിയ തരംഗം.ചൈനയിലെ ബീജിംഗിലുള്ള ഒരു മ്യൂസിയത്തിൽ പ്രാണികളെ പ്രമേയമാക്കി വിളമ്പുന്ന ഒരു വൈറലായ പാനീയമാണ് കോക്ക്രോച്ച്‌ കോഫി. കരിഞ്ഞതും ചെറുതായി പുളിച്ചതുമായ രുചിക്കായി, നിലത്തു വളർത്തിയ പാറ്റകളെയും മീല്‍പ്പുഴുക്കളെയും ഇതില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ചൈനയിലെ യുവാക്കള്‍ക്കിടയില്‍ ജനപ്രീതി നേടിയ ഈ പാനീയത്തില്‍ ഔഷധ ഗുണമുള്ള പ്രാണികളെയാണ് ഉപയോഗിക്കുന്നത്.

പരമ്പരാഗതമായ രീതികളിലൂടെ ആരോഗ്യം പ്രോത്സാഹിപ്പിക്കുകയാണ് ഇവയുടെ ഉദേശം. എങ്കിലും ഇതിന് ശാസ്ത്രീയമായി പിന്തുണയൊന്നുമില്ല. കൃഷിയിടങ്ങളില്‍ വളർത്തുന്ന പാറ്റകളെയും ഭക്ഷണപ്പുഴുക്കളെയും ഉള്‍പ്പെടുത്തി തയ്യാറാക്കിയിരിക്കുന്ന പാറ്റ കാപ്പിക്ക് ചൈനയിലെ ബീജിംഗിലുള്ള മ്യൂസിയത്തില്‍ 45 യുവാൻ അതായത് 570 രൂപയാണ് വില.

Vartha Malayalam News - local news, national news and international news.