രാജ്യത്തെ ഭീതിയിൽ ആഴ്ത്തിയ ഏറ്റവും വലിയ വിമാന ദുരന്തങ്ങളിൽ ഒന്നായ അഹമ്മദാബാദ് വിമാനാപകടത്തിൽ നിന്നും അൽഭുതകരമായി ഒരാൾ രക്ഷപ്പെട്ടു . 45കാരനായ രമേഷ് വിശ്വാസ് കുമാർ വിമാനാപകടത്തിൻ്റെ ആഘാതത്തിൽ സാരമായ പരിക്കുകളേറ്റ് ചികിത്സയിലാണ്. ഇക്കോണമി ക്ലാസ്സിലെ 11A എന്ന സീറ്റിൽ ആയിരുന്നു ഇദ്ദേഹം ഇരുന്നത്. എമർജൻസി വിൻഡോയ്ക്ക് സമീപമുള്ള സീറ്റിൽ ഇരുന്നത് കൊണ്ടാണ് ഇദ്ദേഹത്തിന് രക്ഷപ്പെടാൻ ആയത് എന്നാണ് അനുമാനം. അപകടത്തിൽപ്പെട്ട വിമാനത്തിൽ ക്യാബിൻ ക്രൂ അംഗങ്ങൾ അടക്കം242 പേർ ഉണ്ടായിരുന്നു എന്ന് റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. ഇതിൽ രമേഷ് ഒഴികെ ആരെയും ജീവനോടെ കണ്ടെത്താൻ കഴിഞ്ഞില്ല. അപകടം നടന്ന സ്ഥലത്ത് നിന്നും 204 പേരുടെ മൃതദേഹം കണ്ടെത്താൻ ആയി.