ക്ഷേത്രത്തിൽ ക്രിസ്ത്യൻ പുരോഹിതൻ പ്രവേശിച്ചതിൽ ആചാര ലംഘനമില്ലെന്ന് ഹൈക്കോടതി.

2023 സെപ്റ്റംബർ ഏഴിന് ശോഭാ യാത്ര ഉദ്ഘാടനത്തിൻ്റ ഭാഗമായി അടൂർ പാർത്ഥസാരഥി ക്ഷേത്രത്തിൽ ക്രിസ്തീയ പുരോഹിതൻ പ്രവേശിച്ചതിൽ ആചാര ലംഘനം ഇല്ലെന്ന് ഹൈക്കോടതി. ഓർത്തഡോക്സ് സഭ അടൂർ കടമ്പനാട് ഭദ്രാസനാധികാരി ഡോ. സഖറിയാസ് മാർ അപ്രേം ക്ഷേത്രത്തിന് അകത്ത് പ്രവേശിച്ചത് തന്ത്രിയുടെ അനുമതിയോടെ ആയതിനാൽ അതിൽ യാതൊരു വിധ ആചാര ലംഘനങ്ങളും ഇല്ല എന്ന് പ്രസ്താവിച്ച കോടതി ക്ഷേത്രോപദേശക സമിതിക്കെതിരെ നടപടി ആവശ്യപ്പെട്ടുകൊണ്ടുള്ള ഹർജി തള്ളി. ക്രിസ്തീയ പുരോഹിതനെ ഒരു അതിഥി ആയി ആണ് സ്വീകരിച്ചത് എന്നും അത് ക്ഷേത്ര സംസ്കാരത്തിൻ്റെ ഭാഗമാണ് എന്നും ഉള്ള വാദങ്ങൾ കോടതി അംഗീകരിച്ചു. ക്ഷേത്രത്തിൽ അഹിന്ദുക്കളുടെ പ്രവേശനം തടയുന്ന ചട്ടങ്ങളിൽ മാറ്റം വരുത്തണോ എന്ന് തന്ത്രിമാരുമായും ദേവസ്വം ബോർഡുമായും ചേർന്ന് ഉചിതമായ തീരുമാനം എടുക്കുമെന്നും സുപ്രീംകോടതി വ്യക്തമാക്കി.

Vartha Malayalam News - local news, national news and international news.