രാജ്യത്തെ ആദ്യ അവയവമാറ്റ ആശുപത്രിയുടെ ശിലാസ്ഥാപനം മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ

കോഴിക്കോട് ചേവായൂരിൽ ഒരുങ്ങുന്ന രാജ്യത്തെ ആദ്യ അവയവമാറ്റ ആശുപത്രിക്ക് (ഓർഗൻ ആൻഡ് ടിഷ്യു ട്രാൻസ്പ്ലാൻറ്റ് ഇൻസ്റ്റിറ്റ്യൂഷൻ) മുഖ്യമന്ത്രി പിണറായി വിജയൻ ഇന്ന് തറക്കല്ലിടും. ആരോഗ്യമന്ത്രി വീണാ ജോർജിൻ്റെ അധ്യക്ഷതയിൽ നടക്കുന്ന ശിലാസ്ഥാപനചടങ്ങിൽ

മന്ത്രിമാരായ പി. എ മുഹമ്മദ് റിയാസ്, എ. കെ ശശീന്ദ്രൻ, എം. കെ രാഘവൻ എംപി എന്നിവർ പങ്കെടുക്കും. ചേവായൂർ ത്വക് രോഗശുപത്രി വളപ്പിലെ 20 ഏക്കറിൽ ഒരുങ്ങുന്ന ഇൻസ്റ്റിറ്റ്യൂട്ട് 617 കോടി കിഫ്ബി ഫണ്ട് വിനിയോഗിച്ച് ആണ് സ്ഥാപിതമാക്കുന്നത്. ആദ്യഘട്ടത്തിൽ നിർമാണ പ്രവർത്തനങ്ങൾക്ക് 299 കോടിയും ഉപകരണങ്ങൾക്ക് 99 കോടിയും അനുവദിക്കപ്പെട്ടിട്ടുണ്ട്.

Vartha Malayalam News - local news, national news and international news.