ദുബൈ: ലോകത്തെ ഏറ്റവും തിരക്കേറിയ അന്താരാഷ്ട്ര വിമാനത്താവളമായി മാറി ദുബൈ വിമാനത്താവളം (DXB). 9.5 കോടി യാത്രക്കാരാണ് 2025 ൽ ദുബൈ വിമാനത്താവളം വഴി കടന്നുപോയതെന്ന് ദുബൈ എയർപോർട്ട്സ് അറിയിച്ചു.
3.1 ശതമാനം വർധനവാണ് മുൻവർഷത്തെ അപേക്ഷിച്ച് രേഖപ്പെടുത്തിയിരിക്കുന്നത്. 2025 വിമാനത്താവളത്തിന്റെ ചരിത്രത്തിലെ ഏറ്റവും തിരക്കേറിയ വർഷമായും മാറി. കൂടാതെ, ഒരു വിമാനത്താവളം രേഖപ്പെടുത്തുന്ന ഏറ്റവും ഉയർന്ന വാർഷിക അന്താരാഷ്ട്ര യാത്രക്കാരുടെ എണ്ണമെന്ന റെക്കോർഡും DXB സ്വന്തമാക്കി. 2025 ഡിസംബറില്‍ 87 ലക്ഷം യാത്രക്കാരാണ് വിമാനത്താവളത്തിൽ എത്തിയത്. മുൻവർഷത്തെ അപേക്ഷിച്ച് 6.1 ശതമാനത്തിന്റെ വർധനവ്. കഴിഞ്ഞ വർഷം നാലാം പാദത്തിലെത്തിയത് 2.5 കോടി യാത്രക്കാരാണ്.