കൊവിഡ് വരുത്തിവെച്ച തീരാനഷ്ടങ്ങളില്‍ നിന്ന് പ്രവാസികള്‍ ഒരു വിധം കരകയറിവരികയാണ്. അതിനിടയില്‍ വീണ്ടും പ്രവാസികളെ ആശങ്കയിലാക്കി ഗള്‍ഫ് രാജ്യത്ത് കോവിഡിന്റെ പുതിയ ഉപ വകഭേദം സ്ഥിരീകരിച്ചിരിക്കുകയാണ്. ഒന്നില്‍ കൂടുതല്‍ കേസുകളാണ് ഇത്തരത്തില്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ഖത്തറില്‍ കോവിഡിന്റെ പുതിയ വകഭേദം സ്ഥിരീകരിച്ചതോടെ സാഹചര്യങ്ങള്‍ സൂക്ഷ്മ നിരീക്ഷിക്കുകയാണെന്നും പൊതുജനാരോഗ്യ മന്ത്രാലയം അറിയിച്ചു.
കോവിഡിന്റെ പുതിയ വകഭേദമായ 'ഇജി.5 ' ആണ് ഖത്തറില്‍ സ്ഥിരീകരീകരിച്ചത്. പനി, വിറയല്‍, ദേഹവേദന, നെഞ്ചുവേദന, ചുമ തുടങ്ങിയവയാണ് പുതിയ വകഭേദത്തിന്റെ ലക്ഷണങ്ങള്‍.മുമ്ബത്തെ വൈറസില്‍ നിന്ന് വ്യത്യസ്തമായ ഒന്നിലധികം ജനിതക വ്യതിയാനങ്ങള്‍ അടങ്ങിയിരിക്കുന്നതിനാല്‍ ഈ വകഭേദം ഗുരുതരമാകാം